ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെതിരേ ഒഡിഷ എഫ്.സി.ക്ക് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. നോക്കൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചെത്തിയ ഒഡിഷ, മോഹന്‍ ബഗാനെതിരെയും ജയം ആവര്‍ത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മോഹന്‍ ബഗാനാണ് ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ചതെങ്കില്‍ പിന്നീട് ഒഡിഷ രണ്ടെണ്ണം തിരിച്ചടിച്ച് ആധിപത്യം നേടുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ത്തന്നെ മന്‍വീര്‍ സിങ് മോഹന്‍ ബഗാനായി ലീഡെടുത്തു. മൂന്നാം മിനിറ്റില്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു ഗോള്‍.
എന്നാല്‍ 11-ാം മിനിറ്റില്‍ത്തന്നെ ഒഡിഷയുടെ മറുപടിയുണ്ടായി. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു കാര്‍ലോസ് ഡെല്‍ഗാഡോയ്ക്ക് ജോഹ്വ നല്കിയ കോര്‍ണറില്‍നിന്നാണ് ഗോള്പ്പിറവി. വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ ഡെല്ഗാഡോയ്ക്കുണ്ടായിരുന്നുള്ളൂ. പിന്നീട് 39-ാം മിനിറ്റില്‍ റോയ് കൃഷ്ണ ഒഡിഷയ്ക്ക് ലീഡ് നല്കി (2-1).
രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. എന്നാല്‍ ഇരു ടീമുകളിലെയും ഓരോരുത്തര് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 67-ാം മിനിറ്റില്‍ ബഗാന്റെ അര്‍മാന്‍ഡോ സാദികുവും 74-ാം മിനിറ്റില്‍ ഒഡിഷയുടെ ഡെല്‍ഗാഡോയുമാണ് പുറത്തായത്. ഇതോടെ ഇരു ടീമുകളും പത്തുപേരുമായി മത്സരം തുടര്‍ന്നു.
Content Highlights: isl 2023-24, odisha fc vs mohun bagan
Published: 23 Apr 2024, 10:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented