ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗിൽ(പിഎസ്എല്‍) മികച്ച മത്സരങ്ങളുണ്ടായാൽ ആളുകൾ ഐപിഎൽ ഉപേക്ഷിച്ച് പിഎസ്എല്‍ കാണുമെന്ന് പാക് താരം ഹസൻ അലി. പാകിസ്താന്‍ സൂപ്പര്‍ ലീഗ് വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് താരത്തിന്റെ പ്രതികരണം. ഐപിഎല്ലും പിഎസ്എല്ലും ഒരുമിച്ച് വരുന്നതോടെ അടുത്ത മാസങ്ങൾ വെടിക്കെട്ട് വിരുന്നായിരിക്കും ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിക്കുക.
'മികച്ച ക്രിക്കറ്റും ആവേശകരമായ മത്സരങ്ങളുമുള്ള ടൂര്‍ണമെന്റാണ് ആളുകള്‍ കാണുന്നത്. ഞങ്ങള്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നന്നായി കളിച്ചാല്‍ കാണികള്‍ ഐപിഎല്‍ ഉപേക്ഷിച്ച് പിഎസ്എല്‍ കാണും' - ഹസന്‍ അലി പാകിസ്താൻ മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താന്‍ ദേശീയ ടീമിന്റെ കളി ഫ്രാഞ്ചൈസി ലീഗുകളെ ബാധിക്കുന്നതായും ഹസന്‍ അലി പറഞ്ഞു.
'ദേശീയ ടീം നന്നായി കളിക്കുന്നില്ലെങ്കില്‍ അത് പിഎസ്എല്‍ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളെ ബാധിക്കും. എന്നാല്‍ പാകിസ്താന്‍ നന്നായി കളിക്കുമ്പോള്‍ അത് പിഎസ്എല്ലിന്റെ ഗ്രാഫ് ഉയര്‍ത്തുന്നുവെന്നും ഹസന്‍ അലി പറഞ്ഞു. നിലവിലുള്ള പാകിസ്താന്‍ ടീം അത്ര മികച്ചതല്ല. എന്നാല്‍ ടീമില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും താരങ്ങള്‍ക്ക് മെച്ചപ്പെടേണ്ടതെങ്ങനെയാണെന്ന് അറിയാമെന്നും' ഹസന്‍ അലി കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരിച്ചടികളിലൂടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകളിലും തോറ്റു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയിലെ എല്ലാ മത്സരങ്ങളും പാകിസ്താന്‍ പരാജയപ്പെട്ടു.
Content Highlights: Viewers Will Leave IPL To Watch PSL says pak cricketer hasan ali
Published: 09 Apr 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented