മുംബൈ: ഐപിഎല്ലില്‍ അവസാന മത്സരത്തിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമായി പിഞ്ച് ഹിറ്റര്‍ ഷിംറോണ്‍ ഹെറ്റ്മയര്‍ ടീമിനൊപ്പം ചേര്‍ന്നു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎല്ലിനിടെ താരം സ്വദേശമായ ഗയാനയിലേക്ക് മടങ്ങിയിരുന്നു.
ഹെറ്റ്മയറുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മംനല്‍കി. ഇതിനു പിന്നാലെ ഇന്ത്യയില്‍ മടങ്ങിയെത്തിയ താരം ക്വാറന്റൈനിലാണ്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഹെറ്റ്മയര്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈക്കെതിരേ വിജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിക്കും. മറിച്ചായാല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.
മേയ് എട്ടാം തീയതി പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനു പിന്നാലെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ഡല്‍ഹി, ലഖ്നൗ ടീമുകള്‍ക്കെതിരായ രണ്ട് മത്സരങ്ങളില്‍ താരത്തിന്റെ സേവനം രാജസ്ഥാന് ലഭിച്ചിരുന്നില്ല. സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 291 റണ്‍സ് നേടിയ ഹെറ്റ്മയര്‍ തിരിച്ചെത്തുന്നത് രാജസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 72.75 ആണ് സീസണിലെ ഹെറ്റ്മയറുടെ ബാറ്റിങ് ശരാശരി. 166.20 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ സ്‌കോറിങ്.
Content Highlights: ipl 2022 Shimron Hetmyer back with Rajasthan Royals squad
Published: 16 May 2022, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented