
മൊഹാലി: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാള്‍ നയിക്കും. പഞ്ചാബ് ഫ്രാഞ്ചൈസി തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
2018 മുതല്‍ ടീമിന്റെ പ്രധാന താരമാണ് മായങ്ക്. മുന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ച താരത്തെ ഇത്തവണ ടീം, ക്യാപ്റ്റനാക്കുകയായിരുന്നു. 2018 മുതല്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായ തനിക്ക് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്താനായതില്‍ അഭിമാനമുണ്ടെന്ന് മായങ്ക് പ്രതികരിച്ചു.
ഇത്തവണത്തെ മെഗാ താരലേലത്തില്‍ പഞ്ചാബ് ടീമിലെത്തിച്ച ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി മായങ്കിനെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയാണ് പഞ്ചാബ് ടീമിന്റെ മുഖ്യ പരിശീലകന്‍. പേസ് ബൗളിങ് കോച്ചായി ഡാമിയന്‍ റൈറ്റും ബാറ്റിങ്, ഫീല്‍ഡിങ് പരിശീകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സും ടീമിനൊപ്പമുണ്ട്.
ഐപിഎല്ലില്‍ 100 മത്സരങ്ങളില്‍ നിന്ന് 23.46 ശരാശരിയില്‍ 2135 റണ്‍സ് നേടിയ താരമാണ് മായങ്ക്. ഒരു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
Content Highlights: IPL 2022 Punjab Kings Appoint Mayank Agarwal As Captain
Published: 28 Feb 2022, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented