ചലച്ചിത്രമേള വേദിയിൽ കൗതുകമായി കെനിയൻ സംവിധായിക വനൂരി കഹിയുവും സിപിഎം നേതാവ് ശ്രീമതി ടീച്ചറുമായുള്ള സൗഹൃദം. ചലച്ചിത്രമേള വേദിയിൽ കണ്ടുമുട്ടിയ ഇരുവരും വിശേഷങ്ങൾ പറഞ്ഞും സെൽഫിയെടുത്തും സൗഹൃദം പങ്കുവെച്ചു. ഇത്തവണത്തെ മേളയിലെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം വനൂരിയ്ക്കാണ്.

To advertise here,

വനൂരി തനിയ്ക്ക് അ‌നുജത്തിയെ പോലെയോ മകളെ പോലെയോ ആണെന്ന് ടീച്ചർ പറഞ്ഞു. ഞങ്ങൾ വളരെയധികം സംസാരിച്ചു. ഏറ്റവും സന്തോഷം അ‌വർക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചതാണ്. പുരസ്കാരം സ്വീകരിക്കാനായി കെനിയയിൽ നിന്നും വളരെ ദൂരം സഞ്ചരിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്. അ‌വർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു -ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.

ടീച്ചറോട് മലയാളത്തിൽ തന്നെ 'നന്ദി' പറഞ്ഞ വനൂരി കെനിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫോൺ നമ്പറുകൾ ​കൈമാറിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.