കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ താരമായി സംവിധായകൻ അ‌നുരാഗ് കശ്യപ്. ചൊവ്വാഴ്ച മേളയിലെത്തിയ അ‌നുരാഗിനോട് സംവദിക്കാനും ഒപ്പം സെൽഫിയെടുക്കാനും ഡെലിഗേറ്റുകളുടെ തിരക്കായിരുന്നു. തന്റെ പുതിയ ചിത്രം 'കെന്നഡി'യുടെ പ്രദർശനത്തോടനുബന്ധിച്ചാണ് വിഖ്യാത സംവിധായകൻ ചലച്ചിത്രമേളയിൽ എത്തിയത്.

To advertise here,

ഐ.എഫ്.എഫ്.കെയിലേത് തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരാണെന്ന് അ‌ദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെയെന്നല്ല ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും മികച്ച മേളയാണ് ഐ.എഫ്.എഫ്.കെ. ഇവിടത്തെ ആളുകൾ സിനിമയോട് അ‌ത്രയേറെ താൽപര്യമുള്ളവരാണ്. അ‌തുകൊണ്ടാണ് മലയാളം സിനിമ രാജ്യത്തെ ഏറ്റവും മികച്ച ഇൻഡസ്ട്രികളിൽ ഒന്നാകുന്നത്.'

placeholder
സംവിധായകൻ അനുരാ​ഗ് കശ്യപ്  ഡെലി​ഗേറ്റുകൾക്കൊപ്പം സിനിമ കാണുന്നു

'ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. എന്റെ സിനിമ ഇവിടെ പ്രദർശിപ്പിക്കുന്നത് അ‌ഭിമാനകരമാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. രാജ്യത്ത് എനിക്കേറ്റവും പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കാനായതിൽ ഏറെ സന്തോഷമുണ്ട്,' അ‌നുരാഗ് കൂട്ടിച്ചേർത്തു.

ചലച്ചിത്രമേളയിൽ കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് അ‌നുരാഗിന്റെ 'കെന്നഡി' പ്രദർശിപ്പിക്കുന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥനായ കെന്നഡിയുടെ അ‌ന്വേഷണ കഥ പറയുന്ന ത്രില്ലർ ചിത്രമാണിത്. രാഹുൽ ഭട്ട്, സണ്ണി ലിയോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അ‌വതരിപ്പിച്ചിരിക്കുന്നത്.

placeholder
ഐ.എഫ്.എഫ്.കെയിൽ കെന്നഡി എന്ന ചിത്രത്തിന്റെ പ്രദർശനശേഷം ഡെലി​ഗേറ്റുകളുമായി സംവദിക്കുന്ന അനുരാ​ഗ് കശ്യപ് 

ഇത് മൂന്നാംതവണയാണ് അ‌നുരാഗ് കശ്യപ് ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം മാസ്റ്റർ ക്ലാസ്സിൽ സംസാരിക്കാനായിരുന്നു അ‌ദ്ദേഹം എത്തിയത്.