
നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി. രാഷ്ട്രീയ വിഷയങ്ങളിലും ആവിഷ്കാര സ്വാതന്ത്യത്തിലും ഇരു സംസ്ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്തത നിലനിർത്തുന്നതായും കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സിനിമ കൂടുതൽ ജനാധിപത്യപരമായി മാറിയെന്നും അവ നിർമ്മിക്കുന്നതിനുള്ള വിഭവങ്ങൾ വികസിച്ചുവെന്നും സംവിധായകൻ കൃഷാന്ദ് കെ.ആർ. പറഞ്ഞു. യുവ സംവിധായകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്. സാങ്കേതികമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ പുതുതലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളി സംവിധായിക മധുജ മുഖർജി, റിതേഷ് ശർമ്മ, ഹൃതിക് പരീക് തുടങ്ങിയവർ മീറ്റ് ദ ഡയറക്ടേഴ്സിൽ പങ്കെടുത്ത് സംസാരിച്ചു.
Content Highlights: iffk 2022, prasoon chatterjee, iffk open forum
Published: 21 Mar 2022, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented