തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനത്തിൽ 50 ചിത്രങ്ങളുടെ അ‌വസാന പ്രദർശനം. ലോകസിനിമാ വിഭാഗത്തിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ ബുധനാഴ്ച പ്രദർശിപ്പിക്കും.

To advertise here,

ഇനെസ് മരിയ ബരിയോന്യുവോയുടെ സ്പാനിഷ് ചിത്രമായ കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, അൻറ്റൊണെറ്റാ കുസിജനോവിചിന്റെ ക്രോയേഷ്യൻ ചിത്രമായ മുറിന, നതാലി അൽവാരെസ് മെസെൻന്റെ ക്ലാര സോള, റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്, വിനോദ് രാജിന്റെ കൂഴങ്കൾ എന്നീ മത്സര ചിത്രങ്ങളുടെ അ‌വസാന പ്രദർശനത്തിന് മേള ഇന്ന് വേദിയാകും.

അൽബേനിയൻ ചിത്രം ഹൈവ്, മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ്, എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ട്. മലയാളത്തിൽ നിന്നും ബനേർഘട്ട, നായാട്ട്, അവനവിലോന, വുമൺ വിത്ത് എ മൂവീ ക്യാമറ, സണ്ണി എന്നീ ചിത്രങ്ങളാണ് ബുധനാഴ്ച മേളയിലുള്ളത്.