പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തുടക്കം. 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ ബ്രസീലിയൻ ചിത്രമായ ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം. ഗബ്രിയേൽ മസ്കാരോയാണ് സംവിധായകൻ. ജപ്പാനാണ് ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ്.

To advertise here,

7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികൾ സജ്ജമായതായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 81 രാജ്യങ്ങളിൽനിന്നായി 240-ലധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.