പനജി: മണ്ഡോവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷൻ്റെ പ്രഥമ പി.വി. ഗംഗാധരൻ മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മൗസോയ്ക്കാണ് പുരസ്കാരം. 

To advertise here,

വ്യാഴാഴ്ച ഗോവയിലാണ് പുരസ്കാരദാന ചടങ്ങ്. മൗസോയ്ക്ക് ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പുരസ്‌കാരം നൽകും. ചടങ്ങിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ, പ്രശസ്ത എഴുത്തുകാരനും തിരക്കഥകൃത്തുമായ സി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 

മണ്ഡോവി ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രസിഡണ്ട് ഓട്ടൂർ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ എം. രാജൻ സ്വാഗതവും ട്രഷറർ എം. അരവിന്ദാക്ഷൻ നന്ദിയും പറയും.