
പനാജി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച വെബ്‌സീരീസാകാന്‍ മത്സരിക്കുന്നത് അഞ്ച് പരമ്പരകള്‍. ഈ വര്‍ഷത്തെ മികച്ച വെബ് സീരീസ് (ഒടിടി) അവാര്‍ഡിനായി മികച്ച അഞ്ച് വെബ് സീരീസുകളാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. കോട്ട ഫാക്ടറി, കാലാപാനി, ലമ്പാന്‍, അയലി, ജൂബിലി എന്നിവയാണ് ഈ പരമ്പരകള്‍. വിജയിക്കുന്ന വെബ്‌സീരീസിന് സര്‍ട്ടിഫിക്കറ്റുകളും 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. സമാപന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
രാജസ്ഥാനിലെ കോട്ടയില്‍ അക്കാദമിക് കോച്ചിങിന്റെ വലിയ സമ്മര്‍ദ്ദങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന, സൗരഭ് ഖന്ന സൃഷ്ടിച്ച പരമ്പരയാണ് 'കോട്ട ഫാക്ടറി'. നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.
മറ്റൊരു നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'കാലാ പാനി'യും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആന്‍ഡമാന്‍ ദ്വീപുകളുടെ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെയും വൈകാരികമായ പ്രശ്‌നങ്ങളുടെയും കഥ പറയുന്ന സീരീസാണ് കാലാ പാനി. ഗ്രാമീണ മേഖലയിലെ ഒരു പെണ്‍കുട്ടി നേരിടുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികളെ കേന്ദ്രീകരിക്കുന്നതാണ് നിപുന്‍ ധര്‍മ്മാധികാരി സൃഷ്ടിച്ച 'ലമ്പന്‍' എന്ന വെബ് സീരീസ്. ഇത് സോണി ലിവില്‍ സ്ട്രീം ചെയ്യുന്നു.
സീ5-ല്‍ സ്ട്രീം ചെയ്യുന്ന മുത്തുകുമാര്‍ സംവിധാനം ചെയ്ത 'അയാലി' ആണ് മറ്റൊരു സീരീസ്. ഒരു യാഥാസ്ഥിതിക സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം പരിശോധിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയുള്ള പരമ്പരയാണിത്. വിക്രമാദിത്യ മോട്വാനെ സൃഷ്ടിച്ച ഒരു പിരീഡ് ഡ്രാമ സീരീസായ ജൂബിലിയാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു പരമ്പര. പഴയ കാലഘട്ടത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും ജീവിതങ്ങളും അവരുടെ പോരാട്ടങ്ങളുടെയും വിജയത്തിന്റെയും പതനത്തിന്റെയും കഥ പറയുന്ന സീരീസാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന ജൂബിലി.
കഴിഞ്ഞ വര്‍ഷത്തെ മേള മുതലാണ് മികച്ച വെബ്‌സീരീസുകള്‍ക്ക് അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ജനങ്ങള്‍ക്കിടയില്‍ വെബ്‌സീരീസുകള്‍ക്കും ഒടിടി കണ്ടന്റുകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ തവണ സംഘാടകര്‍ തീരുമാനിച്ചത്. ഹിന്ദി വെബ്‌സീരീസായ 'പഞ്ചായത്ത് 2' ആണ് കഴിഞ്ഞ പതിപ്പില്‍ ഏറ്റവും മികച്ച വെബ്‌സീരീസായി തിരഞ്ഞെടുത്തത്. ഈ വര്‍ഷം, 10 പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നായി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 ശതമാനം അധികം എന്‍ട്രികളാണ് ലഭിച്ചത്. മികച്ച വെബ് സീരീസ് (ഒടിടി) അവാര്‍ഡിന് കഴിഞ്ഞ വര്‍ഷം 32 എന്‍ട്രികള്‍ ലഭിച്ചപ്പോള്‍ ഈ വര്‍ഷം അത് 46 ആയി.
Content Highlights: 5 Best Web Series Compete at IFFI Goa, Kala Pani, Kota Factory, Lampan
Published: 19 Nov 2024, 06:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented