
ലോകത്തെവിടെയാണെങ്കിലും ചില മനുഷ്യരുടെ ജീവിതത്തിന് ഒരു പൊതുസ്വഭാവമുണ്ട്. സാമൂഹ്യവ്യവസ്ഥയിലെ അന്തരമോ വ്യക്തിജീവിതത്തിലെ വെല്ലുവിളികളോ അങ്ങനെ എന്തെങ്കിലുമാകട്ടെ, അതിനോടുള്ള മൽപ്പിടുത്തവും പോരാട്ടവുമെല്ലാം ലോകത്തിന്റെ വിവിധ കോണുകളിൽ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു കഥയാണ് ചെെനീസ് ചിത്രമായ 'ക്ലാപ്പ് യുവർ ഹാൻ്റ്സ്' പറഞ്ഞുവെക്കുന്നത്. സൂ ജിയെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമാ ഓഫ് ദ വേൾഡ് വിഭാഗത്തിലാണ് പ്രദർശനത്തിനെത്തിയത്.
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പേറി ജീവിക്കുന്ന 'കിയോകിയോ' എന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. തുച്ഛമായ വേതനത്തിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുമ്പോഴും ശുഭാപ്തി വിശ്വാസമാണ് അവളുടെ കരുത്ത്.
വർഷങ്ങൾക്കിപ്പുറം സഞ്ചരിക്കുമ്പോൾ കടുത്ത ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിലാണ് കിയോകിയോയുടെ ജീവിതം. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പമാണ് താമസം. നഗരത്തിലെ ഒരു ഫാക്ടറിയിൽ ഭർത്താവിനൊപ്പം ജോലി ചെയ്ത് കഷ്ടപ്പെട്ട് ജീവിതം നയിക്കുകയാണ് കിയോകിയോ. അതിനിടെ കടുത്ത വെല്ലുവിളിയായി ചികിത്സ അസാധ്യമായ എല്ലുപൊടിയുന്ന രോഗം കിയോകിയോയുടെ മകളെ ബാധിക്കുന്നു.
മകളെ പരിചരിക്കാൻ മറ്റൊരു മാർവുമില്ലാതെ വന്നപ്പോൾ മനസ്സില്ലാമനസ്സോടെ അവൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുന്നു. സങ്കൽപ്പങ്ങളിൽ നിന്ന് ജീവിതം കൂടുതൽ അകന്നുപോകുമ്പോൾ കിയോകിയോ അനുഭവിക്കുന്ന നിരാശയും പിന്നീട് അവൾ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു തൊഴിലാളിവർഗ സ്ത്രീയുടെ കഠിനമായ യാത്രയുടെ കഥ അതിശക്തമായ തിരക്കഥയുടെ ബലത്തിൽ കെട്ടിപടുത്തിരിക്കുകയാണ് സംവിധായകൻ. ആമുഖത്തിൽ പറഞ്ഞതുപോലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയാണവൾ. നമ്മുക്ക് ചുറ്റമുള്ള ജീവിത പരിസരങ്ങളിലേക്ക് കണ്ണോടിച്ചാൽ അവളെ കാണാനാകും. ഒരു പക്ഷേ നമ്മളും അവരിലൊരാളായിരിക്കാം.
Content Highlights: Clap your hands chinese movie review
Published: 22 Nov 2023, 08:16 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented