ന്യൂഡൽഹി: ഗോവൻ തലസ്ഥാനമായ പനജിയിലാരംഭിക്കുന്ന 53-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അവസാനഘട്ട ഒരുക്കങ്ങളായി. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഈമാസം 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ ഫ്രാൻസാണ് ഫോക്കസ് രാജ്യം. ഓസ്‌ട്രേലിയൻ ചിത്രമായ ‘അൽമ ആൻഡ് ഓസ്‌കർ’ ഉദ്ഘാടനചിത്രവും ക്രിസ്തോഫ് സനൂസിയുടെ ‘പെർഫെക്ട് നമ്പർ’ സമാപന ചിത്രവുമായിരിക്കും. ഹോമേജ് വിഭാഗത്തിൽ 15 ഇന്ത്യൻചിത്രങ്ങളും അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുമുണ്ട്.
ലതാ മങ്കേഷ്കർ, ബാപ്പി ലാഹിരി, പണ്ഡിറ്റ് ബിർജു മഹാരാജ് എന്നീ പ്രതിഭകളെ അനുസ്മരിക്കും. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ ആഷാ പരേഖിന്റെ മൂന്ന് സിനിമകൾ മേളയിലുണ്ട്. ഫോക്കസ് രാജ്യമായ ഫ്രാൻസിൽനിന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിലിം ബസാർ, പുസ്തകമേള, പരിശീലന ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയവയുണ്ടാകുമെന്ന് വാർത്താവിതരണ സഹമന്ത്രി എൽ. മുരുഗൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: International film festival of India 53 iffi 2022, 183 films
Published: 15 Nov 2022, 10:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented