
പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏഴാം ദിനത്തില്‍ ശ്രദ്ധനേടി ഹൗമാന്‍ സെയെദിയുടെ ഇറാനിയന്‍ ചിത്രം വേള്‍ഡ് വാര്‍ 3. എല്ലാം നഷ്ടമായ ഒരാളുടെ പ്രതികാര കഥയാണ് ഈ സിനിമയില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. ഭൂകമ്പത്തില്‍ വീടും ഉറ്റവരുമെല്ലാം നഷ്ടപ്പെട്ട ഷാക്കിബ് എന്നയാളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പെരുമാറ്റം കൊണ്ട് ലേബര്‍ ക്യാമ്പില്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ് ഷാക്കിബ്. ക്യാമ്പില്‍ നടന്ന ഒരു സിനിമാചിത്രീകരണത്തിനിടെ ഷാക്കിബിന് ഹിറ്റ്ലറായി വേഷമിടേണ്ടി വരുന്നു. ഹിറ്റ്ലര്‍ ആരാണെന്ന് ഷാക്കിബിന് അറിയില്ല. ബധിരയും മൂകയുമായ ഒരു ലൈംഗിക തൊഴിലാളിയുമായി ഷാക്കിബ് പ്രണയത്തിലാണ്. അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഷാക്കിബ് ആരുമറിയാതെ ഹിറ്റ്ലറിന്റെ കൊട്ടാരമായി ഒരുക്കിയ സിനിമാ സെറ്റിന്റെ അടിത്തട്ടില്‍ ഒളിപ്പിക്കുന്നു. എന്നാല്‍ കാമുകിയെ രക്ഷിക്കാനുള്ള മറ്റു നീക്കങ്ങള്‍ക്കായി മറ്റൊരിടത്ത് ഷാക്കിബ് യാത്രപോയ സമയത്ത് പ്രക്ഷോഭകാരികള്‍ ഹിറ്റ്ലറിന്റെ കൊട്ടാരം കത്തിനശിപ്പിക്കുന്ന രംഗം ചിത്രീകരിച്ചു. ഷാക്കിബ് തിരികെ എത്തുമ്പോഴേക്കും സെറ്റ് പൂര്‍ണമായി കത്തി നശിക്കുകയും കാമുകി കൊല്ലപ്പെടുകയും ചെയ്തു. അവളുടെ മരണത്തിന്റെ ഉത്തരവാദി സിനിമാപ്രവര്‍ത്തകരാണെന്ന് മനസ്സിലുറപ്പിക്കുന്ന ഷാക്കിബ് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുമ്പോഴാണ് കഥാഗതി മാറുന്നത്.
തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളയ്ക്ക cc.225/2009 എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ ശ്രദ്ധനേടി. ലുക്മാന്‍, ദേവി വര്‍മ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 23കാരനായ അഭിലാഷ് ശശിധരനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഗള്‍ഫില്‍ ജോലി തേടിയുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. എന്നാല്‍ അതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്‍പ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ട വാറന്റ് ഇയാള്‍ക്ക് കോടതിയില്‍ നിന്ന് ലഭിക്കുന്നു. കേസും കോടതി വ്യവഹാരവും വിസ ലഭിക്കുന്നതിന് തടസ്സമാകുമെന്ന് അഭിലാഷ് മനസ്സിലാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കേന്ദ്രഭാഗം.
മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത യാനം പ്രദര്‍ശനത്തിനെത്തും. ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് സയന്‍സ് ആസ്പദമാക്കി ഒരു സംസ്‌കൃത ചിത്രം ഒരുക്കിയിരിക്കുന്നത്. എവിഎ പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. എ.വി അനൂപാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: world war 3, iranian movie, saudi vellakka, yanam, sanskrit movie, iffi, films
Published: 27 Nov 2022, 10:16 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented