ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യനായിരുന്ന സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും നിര്‍മാതാവും ചലച്ചിത്ര നിരൂപകനുമായ ഴാങ് ലൂക് ഗൊദാര്‍ദിന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദരം. കഴിഞ്ഞ സെപ്തംബറിലാണ് ഗൊദാര്‍ദ് വിടപറയുന്നത്. അസുഖങ്ങള്‍ ബാധിച്ചതിനാല്‍ വൈദ്യസഹായത്തോടെയുള്ള മരണം അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു.

To advertise here,


പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവും ലോക സിനിമയെ പിടിച്ചുലച്ച സിനിമാപ്രവര്‍ത്തകനുമായിരുന്നു ഗൊദാര്‍ദ്. ബ്രീത്ത്ലെസ് എന്ന സിനിമയിലൂടെയായിന്നും രംഗ പ്രവേശം. തൊണ്ണൂറാം വയസ്സില്‍ സംവിധാനം ചെയ്ത ത്രീഡി സിനിമയായ ഇമേജ് ബുക്കാമ് അവസാന ചിത്രം. 2018 ലെ ചലച്ചിത്രമേളയില്‍ ഇമേജ് ബുക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നു.

ചലച്ചിത്രമേളയില്‍ ഗൊദാര്‍ദിനോടുള്ള ആദരസൂചകമായി ആറോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എ വുമണ്‍ ഈസ് എ വുമണ്‍, ആല്‍ഫാവില്ലേ, ബ്രീത്ത് ലെസ്, കണ്ടംപ്റ്റ്,  ഗുഡ് ബൈ ടു ലാന്‍ഗ്വേജ്, പൈറോട്ട് ദ ഫൂള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.