റീൽ ചിത്രീകരണത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം അർഷദീപ് സിങ്ങിനെ ശാസിച്ച് സഹതാരം തിലക് വർമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിനുശേഷം ഡ്രസ്സിങ് റൂമിൽ വെച്ചാണ് അർഷദീപ് റീൽ ഷൂട്ട് ചെയ്തത്. എന്നാൽ ഭക്ഷണം കഴിക്കുകയായിരുന്ന തിലക് വർമയ്ക്ക് അത് അത്ര രസിച്ചില്ല.

To advertise here,

അനുവാദമില്ലാതെ വീഡിയോ റെക്കോഡ് ചെയ്യരുതെന്ന് തിലക് വർമ അർഷദീപിനോട് പറഞ്ഞു. വീഡിയോയിലുള്ള മറ്റൊരു താരം ഇഷാൻ കിഷൻ ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ഗൗരവത്തോടെ ഇരിക്കുന്ന തിലക് വർമയേയും വീഡിയോയിൽ കാണാം. ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നേരത്തേയും അർഷദീപ് റീലുകൾ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ടീം ക്യാമ്പിലെ രസകരമായ നിമിഷങ്ങളാണ് അദ്ദേഹം പകർത്താറുള്ളത്. വിരാട് കോലിയെ ഉൾപ്പെടുത്തിയുള്ള റീൽ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. സന്നാഹ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 30 റൺസിന് തോൽപ്പിച്ചിരുന്നു.