കൊൽക്കത്ത: ടി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി സ്‌കോട്ട്‌ലൻഡ്. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ 73 റൺസിനായി സ്‌കോട്ട്‌ലൻഡ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലൻഡ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലി 16.4 ഓവറിൽ 134 റൺസിന് പുറത്തായി.

To advertise here,

നാല് ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത മൈക്കൽ ലിയാസ്‌കാണ് ഇറ്റലിയെ തകർത്തത്. മാർക്ക് വാട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി.

54 പന്തിൽ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 84 റൺസെടുത്ത ജോർജ് മൻസിയാണ് സ്‌കോട്ട്‌ലൻഡിന്റെ ടോപ് സ്‌കോറർ. 30 പന്തിൽ നിന്ന് 37 റൺസെടുത്ത മൈക്കൽ ജോൺസും 18 പന്തിൽ നിന്ന് 41 റൺസെടുത്ത ബ്രാൻഡൻ മക്മുല്ലനും അഞ്ചു പന്തിൽ നിന്ന് 22 റൺസടിച്ച മൈക്കൽ ലിയാസ്‌കും ചേർന്നാണ് സ്‌കോട്ട്‌ലൻഡിനെ 207 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലിക്കായി ബെൻ മാനെറ്റിയും ഹാരി മാനെറ്റിയും മാത്രമാണ് പൊരുതിയത്. 31 പന്തിൽ നിന്ന് 52 റൺസെടുത്ത ബെന്നായിരുന്നു ഇറ്റലിയുടെ ടോപ് സ്‌കോറർ. ഹാരി 25 പന്തിൽ നിന്ന് 37 റൺസെടുത്തു. ജെ.ജെ സ്മട്ട്‌സ് 11 പന്തിൽ നിന്ന് 22 റൺസ് നേടി.