ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണ്‍. ക്യാപ്റ്റന്‍ രോഹിത്തിനും ടീം അംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. അത്രയെളുപ്പം സംഭവിക്കുന്നതല്ല ലോകകപ്പെന്നും ഇത് ടീം അര്‍ഹിച്ച വിജയമാണെന്നും താരം കുറിച്ചു.
അതേസമയം ഇത്തവണ ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. തുടര്‍ന്നുള്ള ഗ്രൂപ്പ് ഘട്ട, നോക്കൗട്ട് മത്സരങ്ങളിലൊന്നും സഞ്ജുവിനെ ടീം മാനേജ്‌മെന്റ് പരിഗണിച്ചിരുന്നില്ല. എന്നാല്‍ സുനില്‍ വാല്‍സന്‍ (1983), എസ്. ശ്രീശാന്ത് (2007 ടി20, 2011) എന്നിവര്‍ക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന മലയാളി എന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിനായി.
Content Highlights: world cup doesn't happen easily says sanju samson
Published: 30 Jun 2024, 01:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented