ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളം ഉയർന്ന ബാർബഡോസിൽ നിന്ന് രോഹിതും സംഘവും മടങ്ങുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്ക് ലഭിച്ചത്. കൂട്ടത്തിൽ 2022-ലെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സി കപ്പ് ഉയര്‍ത്തിയ നിമിഷവും പലരുടേയും മനസ്സിൽ ഓടിയെത്തി.
2022 ഫിഫ ലോക കപ്പിൽ അർജന്റീന കപ്പ് ഉയർത്തിയ നിമിഷം കായിക പ്രേമികൾ അത്ര പെട്ടെന്ന് മറക്കില്ല. പമ്മിപ്പമ്മിയെത്തുന്ന മെസ്സി, ലോകകിരീടം കൈയിലേന്തി ആർത്തുവിളിച്ച് സംഘത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ ഓരോ ഫുട്ബോൾ പ്രേമികളേയും കോരിത്തരിപ്പിച്ചതാണ്. സമാന നിമിഷങ്ങൾക്കായിരുന്നു ബാർബഡോസ് സാക്ഷ്യം വഹിച്ചത്. ലോകകപ്പിൽ മുത്തമിടാനെത്തുന്ന രോഹിത്, മെസ്സിയെ അനുകരിച്ച് സമാനരീതിയിലായിരുന്നു രോഹിത് കപ്പ് ഉയർത്തിയത്. എന്നാൽ രോഹിതിന് ഈ ഐഡിയ നൽകിയ കരങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മെസിയെ അനുകരിക്കാൻ പഠിപ്പിക്കുന്ന കുൽദീപ് യാദവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മത്സരത്തിന് ശേഷം മെഡലുകൾ വാങ്ങാനായി ഇന്ത്യൻ താരങ്ങൾ വരിയായി വേദിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ഇന്ത്യൻ സ്പിന്നർ കുൽദീപ് രോഹിതിന് 'ടീച്ചിങ്' നൽകുന്നത്. എങ്ങനെയാണ് കപ്പ് വാങ്ങാൻ വരേണ്ടത് എന്നത് അനുകരിക്കുന്നതാണ് വീഡിയോ. എല്ലാം മനസ്സിലായെന്ന് രോഹിത് തലയാട്ടുന്നതും ശേഷം ഇത് അനുകരിക്കുന്നതും കാണാം.
ഐസിസിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Watch Kuldeep Yadav asks Rohit Sharma to imitate Lionel Messi iconic celebration
Published: 01 Jul 2024, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented