'ഞങ്ങള്‍ ഈ കപ്പ് ആഗ്രഹിച്ചിരുന്നു', ഇന്ത്യയുടെ കിരീടനേട്ടത്തിനുപിന്നാലെ അന്താരാഷ്ട്ര ട്വന്റി-20 യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും പറഞ്ഞതാണിത്. രാജ്യത്തിനായി രണ്ടാം
കിരീടം ഏറ്റുവാങ്ങിയശേഷമാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിനുശേഷം ഇരുവരും മടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു.
ഫൈനലില്‍ കളിക്കാനിറങ്ങുമ്പോള്‍ വിരാട് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 74 റണ്‍സ് മാത്രമായിരുന്നു.
ഓപ്പണറായുള്ള പരീക്ഷണം പാളിയെന്ന വിമര്‍ശനവും. എന്നാല്‍, സമ്മര്‍ദഘട്ടങ്ങളിലും വലിയ മത്സരങ്ങളിലുമാണ് കോലി വിശ്വരൂപം കാണിക്കാറുള്ളതെന്ന കാര്യം വിമര്‍ശകരും എതിരാളികളും മറന്നുപോയി. കിരീടപ്പോരാട്ടത്തില്‍ നങ്കുരമിട്ട് കളിച്ച കോലിയുടെ ചുമലിലേറിയാണ് ഇന്ത്യ കിരീടവിജയത്തിന് അടിത്തറയിട്ടത്. ടീമിനെ വിജയത്തിലേക്ക് നയിച്ച ശേഷം അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ഇനി കളിക്കാനില്ലെന്നും കോലി പ്രഖ്യാപിച്ചു.
59 പന്തില്‍ കോലി നേടിയ 76 റണ്‍സിന് ഇന്ത്യയുടെ കിരീടവിജയമെന്നൊരു വിശേഷണംകൂടിയാകാം.
സെന്‍സിബിള്‍ ബാറ്റിങ്ങിനുള്ള പ്രതിഫലമാണ് കളിയിലെ താരത്തിനുള്ള പുരസ്‌കാരമായി ലഭിച്ചത്. തുടക്കത്തില്‍ മൂന്നുവിക്കറ്റ് പോയി തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയായിരുന്നു. കൂറ്റന്‍ ഷോട്ടുകള്‍ക്ക് തുടക്കത്തില്‍ മുതിരാതെ വിക്കറ്റ് സൂക്ഷിച്ച് കളിക്കാനാണ് കോലി ശ്രമിച്ചത്. അക്‌സര്‍ പട്ടേലുമായുണ്ടാക്കിയ 72 റണ്‍സിന്റെ കൂട്ടുകെട്ട് നിര്‍ണായകമായി.
ടൂര്‍ണമെന്റില്‍ കോലിയുടെ പ്രകടനം മോശമായിരുന്നു. ബംഗ്ലാദേശിനെതിരേ നേടിയ 37 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ മികച്ച പ്രകടനം. അഞ്ചുകളിയില്‍ രണ്ടക്കം കാണാതെ പുറത്തായിരുന്നു.
Content Highlights: Virat Kohli Rohit Sharma Retires From T20-After T20 World Cup 2024 Win
Published: 30 Jun 2024, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented