ആന്റിഗ്വ: ബംഗ്ലാദേശിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഹാട്രിക് നേടിയ താരം റെക്കോഡ് ബുക്കിലും ഇടം നേടി. രണ്ട് ഓവറുകളിലായാണ് കമ്മിന്‍സ് ഹാട്രിക് തികച്ചത്. കമ്മിന്‍സിന്റെ പ്രകടനത്തില്‍ ബംഗ്ലാദേശിനെ 140-റണ്‍സിലൊതുക്കിയ ഓസീസ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 28-റണ്‍സ് വിജയവും കരസ്ഥമാക്കി.
18-ാം ഓവറിലെ അവസാന രണ്ട് പന്തുകളിലും വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സ് 20-ാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റെടുത്തു. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മഹ്‌മദുള്ളയെ ബൗള്‍ഡാക്കിയ താരം അടുത്ത പന്തില്‍ മഹ്ദി ഹസനെ സാംപയുടെ കൈകളിലെത്തിച്ചു. പിന്നീട് അവസാന ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയും കൂടാരം കയറി. അതോടെയാണ് ലോകകപ്പിലെ ഹാട്രിക് നേട്ടത്തിലെത്തിയത്.
ടി20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരമാണ് കമ്മിന്‍സ്. ബ്രറ്റ് ലീയാണ് ഓസ്‌ട്രേലിയയ്ക്കായി ടി20 ലോകകപ്പില്‍ ഹാട്രിക് നേടിയ മറ്റൊരു താരം. 2007-ല്‍ ബംഗ്ലാദേശിനെതിരേയാണ് താരത്തിന്റെ നേട്ടം. ടി20-യില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ഓസീസ് താരവുമാണ് കമ്മിന്‍സ്. കമ്മിന്‍സ് ഉള്‍പ്പെടെ ഇതുവരെ ഏഴ് പേര്‍ മാത്രമേ ടി20 ലോകകപ്പില്‍ ഹാട്രിക് നേടിയിട്ടുള്ളൂ.
Content Highlights: Pat Cummins Makes History With T20 World Cup Hat trick
Published: 21 Jun 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented