സെന്റ് വിന്‍സന്റ്: ടി20-യില്‍ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ടി20-ലോകകപ്പില്‍ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ടി20-യില്‍ തുടര്‍ച്ചയായി ഹാട്രിക് നേടുന്ന ആദ്യ താരവും കമിന്‍സ് തന്നെയാണ്. അഫ്ഗാനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഹാട്രിക് നേടിയതോടെയാണ് താരം റെക്കോഡ് കുറിച്ചത്. നേരത്തേ ബംഗ്ലാദേശിനെതിരേയും തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ വിക്കറ്റ് നേടിയിരുന്നു.
18-ാം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാനെ പുറത്താക്കിയ കമ്മിന്‍സ് 20-ാം ഓവറിലെ ആദ്യ രണ്ട് പന്തും വിക്കറ്റെടുത്താണ് പുതുചരിത്രമെഴുതിയത്. കരിം ജാനത്ത്, ഗുല്‍ബാദിന്‍ എന്നിവരെയാണ് മടക്കിയത്. ഇതോടെയാണ് അന്താരാഷ്ട്ര ടി20-യില്‍ തുടര്‍ച്ചയായി ഹാട്രിക് നേടുന്ന ഏക ബൗളറായി കമ്മിന്‍സ് മാറിയത്. ടി20-ലോകകപ്പില്‍ രണ്ട് ഹാട്രിക് നേടിയ മറ്റൊരു താരമില്ല.
അന്താരാഷ്ട്ര ടി20-ക്രിക്കറ്റില്‍ രണ്ട് ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബൗളറാണ് കമ്മിന്‍സ്. ലസിത് മലിംഗ, ടിം സൗത്തി, മാര്‍ക് പവ്‌ലോവിക്, വസീം അബ്ബാസ് എന്നിവരാണ് ടി20-യില്‍ രണ്ട് ഹാട്രിക് സ്വന്തമാക്കിയവര്‍.
കമ്മിന്‍സ് ചരിത്രമെഴുതിയ മത്സരത്തില്‍ പക്ഷേ ഓസീസിന് ജയിക്കാനായില്ല. 149-റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 127-റണ്‍സിന് ഓള്‍ഔട്ടാക്കി അഫ്ഗാന്‍ ടി20-ലോകകപ്പില്‍ സെമിസാധ്യതകള്‍ സജീവമാക്കി.
Content Highlights: Pat Cummins Bags Back To Back Hat tricks Makes Cricket History
Published: 23 Jun 2024, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented