
കൊച്ചി : മധ്യവേനലവധിക്ക് ശേഷം സ്കൂളിലെത്തിയ കുരുന്നുകൾക്ക് ആവേശമായി നടൻ കുഞ്ചാക്കോ ബോബൻ. 'ഗർർർ..'എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം കൊച്ചി സെന്റ് തെരേസാസ് സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ശീമാട്ടിയുടെ ബീന കണ്ണൻ, സംവിധായകൻ ജയ് കെ എന്നിവരും പരിപാടിയിൽ അഥിതികളായെത്തി.
വിജയം എന്ന് പറയുന്നത് പരാജയത്തിന്റെ ഭാഗം കൂടിയാണെന്നും നല്ല സിനിമകളുടെ ഭാഗമാവാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും കുഞ്ചാക്കോ ബോബൻ വേദിയിൽ സംസാരിച്ചു.
"ആദ്യമായിട്ടാണ് ഒരു പ്രവേശനോത്സവത്തിന് അതിഥി ആയെത്തുന്നത്. ഒരുപാട് സന്തോഷങ്ങളുണ്ട് ഇന്ന്. അതിലൊന്ന് സ്കൂൾ തുറന്ന് ഒരാഴ്ച്ചക്കുള്ളിൽ ഗർർർ റിലീസിന് എത്തുകയാണ് എന്നുള്ളതാണ്. ജൂൺ 14ന് 'ഗർർർ' എല്ലാവരും തീയേറ്ററിൽ ചെന്ന് കാണണം. വീഴ്ച്ച ഉണ്ടാകുമ്പോൾ അത് പരാജയമല്ല, അവിടെ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കാതിരിക്കുമ്പോഴാണ് അത് പരാജയമാകുന്നത്. ജീവിതത്തിൽ പരാജയങ്ങളുണ്ടാകുമ്പോൾ ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുക. ആ ശ്രമങ്ങൾ നിങ്ങളെ വിജയത്തിലേക്കെത്തിക്കും എന്നതിന് ഉദാഹരണമായി നിരവധി മഹത് വ്യക്തിത്വങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. പത്തിലെയും പ്ലടുവിലെയും വിജയം ജീവിതത്തിന്റെ വിജയം ആവണമെന്നില്ല. പക്ഷേ അതിനുള്ള അടിത്തറയൊരുക്കാൻ ഈ വിജയങ്ങൾക്ക് കഴിയും. അതിന് എല്ലാവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു. നന്നായി പഠിക്കുക. ഒരുപാട് സന്തോഷമുള്ള നല്ല മുഖങ്ങൾ കാണാൻ സാധിക്കുന്നതിനും നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്ന നല്ല സിനിമകളുടെ ഭാഗമാവാൻ സാധിക്കുന്നതിലും ഒരുപാട് സന്തോഷം". കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ ഉൾകൊള്ളിച്ച് തയ്യാറാക്കിയ ആനിമേറ്റഡ് കഥാപുസ്തകത്തിന്റെ പ്രകാശനം നടത്തിയതിനോടൊപ്പം സിംഹത്തിന്റെ മുഖംമൂടിയും ചിത്രത്തിന്റെ നെയിംസ്ലിപ്പും വിദ്യാർഥികളക്കായി വിതരണം ചെയ്തു. മുഖംമൂടിയണിഞ്ഞ വിദ്യാർഥികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് കുഞ്ചാക്കോ ബോബൻ വേദി വിട്ടത്.
'എസ്ര' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗ്ർർർ' . കുഞ്ചാക്കോ ബോബന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രൻ, അനഘ എന്നിവർ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുന്നത്. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും.
'ഗർർർ-ന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: kunchacko boban grrr name slips mask, school studnent, children, praveshanolsavam
Published: 03 Jun 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented