ദോഹ: കരിയറിലെ ഒരു ലോകകപ്പ് കിരീടമെന്ന സ്വപ്‌നം ലയണല്‍ മെസ്സിയെന്ന ഇതിഹാസം സ്വന്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തിനായി ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ ആന്റൊണെല്ല റൊക്കൂസോ.

To advertise here,

'എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. മെസ്സി നിങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ അഭിമാനം തോന്നുന്നു. നന്ദി, ഒരിക്കലും വിട്ടുകൊടുക്കരുതെന്നും അവസാനം വരെ പൊരുതണമെന്നും ഞങ്ങളെ പഠിപ്പിച്ചതിന്. ഒടുവിലത് സാധ്യമായിരിക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ ലോകചാമ്പ്യനാണ്. ഇത്രയും കൊല്ലങ്ങള്‍ നിങ്ങള്‍ എന്താണ് അനുഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഇത് നേടാന്‍ എത്രമാത്രം ആഗ്രഹിച്ചുവെന്നും' - കിരീടനേട്ടത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ മെസ്സിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ആന്റൊണെല്ല കുറിച്ചു.

അര്‍ജന്റീനയുടെയും മെസ്സിയുടെയും കിരീടനേട്ടം കാണാന്‍ ആന്റൊണെല്ലയും മക്കളായ തിയാഗോ, മത്തിയോ, സിറോ എന്നിവരും ഉണ്ടായിരുന്നു.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മെസ്സിയും കുടുംബവും ഒന്നിച്ചെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.