കൊല്ലം:  സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയെന്ന് സൂസന്‍ കോടി. അഖിലേന്ത്യ സമ്മേളന പ്രതിനിധിയും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്. പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ട്  ഏല്‍പ്പിച്ച ജോലികള്‍ മുഴുവനായി ചെയ്യുമെന്നും സൂസന്‍ കോടി പറഞ്ഞു. കരുനാഗപ്പള്ളിയിലെ എല്ലാവരെയും മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് തന്നെയും മാറ്റിനിര്‍ത്തിയതെന്ന് സൂസന്‍ കോടി കൂട്ടിച്ചേർത്തു.

To advertise here,

17 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 89-അം​ഗ സി.പി.എം സംസ്ഥാന സമിതിയെയാണ് തിരഞ്ഞെടുത്തത്. 17-അം​ഗ സെക്രട്ടറിയേറ്റിനേയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ജില്ലാ സെക്രട്ടറിമാരും സംസ്ഥാനസമിതിയിലെത്തി. ഇ.പി ജയരാജനും ടി.പി രാമകൃഷ്ണനും സംസ്ഥാന സമിതിയിൽ തുടരും. മന്ത്രി ആർ.ബിന്ദുവും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ സനോജും ജോൺ ബ്രിട്ടാസും സംസ്ഥാന സമിതിയിലെത്തി. മന്ത്രി വീണാ ജോർ‌ജ് പ്രത്യേക ക്ഷണിതാവാകും.  

കരുനാഗപ്പള്ളി വിഷയവുമായി ബന്ധപ്പെട്ടാണ് സൂസന്‍ കോടിയെ തത്ക്കാലത്തേക്ക് മാറ്റിനിര്‍ത്തിയതെന്ന് നേരത്തേ സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുകയാണ് പാര്‍ട്ടിയെന്നും ആ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ കരുനാഗപ്പള്ളിയില്‍ നിന്ന് ആരേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ​ഗോവിന്ദൻ പ്രതികരിച്ചത്.