കൊല്ലം: 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 89-അം​ഗ സി.പി.എം സംസ്ഥാന സമിതി. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനമാണ് സമിതിയെ തിരഞ്ഞെടുത്തത്. 17-അം​ഗ സെക്രട്ടറിയേറ്റിനേയും തിരഞ്ഞെടുത്തു. എം.വി ​ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരും.

To advertise here,

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ജില്ലാ സെക്രട്ടറിമാരും സംസ്ഥാനസമിതിയിലെത്തി. ഇ.പി ജയരാജനും ടി.പി രാമകൃഷ്ണനും സംസ്ഥാന സമിതിയിൽ തുടരും. മന്ത്രി ആർ.ബിന്ദുവും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ സനോജും ജോൺ ബ്രിട്ടാസും സംസ്ഥാന സമിതിയിലെത്തി. മന്ത്രി വീണാ ജോർ‌ജ് പ്രത്യേക ക്ഷണിതാവാകും. അതേസമയം, കരുനാ​ഗപ്പള്ളിയിലെ വിഭാ​ഗീയതയുടെ പശ്ചാത്തലത്തിൽ സൂസൻ കോടിയെ സമിതിയിൽ നിന്ന് ഒഴിവാക്കി. 

സംസ്ഥാന സമിതി അം​ഗങ്ങൾ 
1. പിണറായി വിജയൻ
2. എം.വി ​ഗോവിന്ദൻ
3. ഇ.പി.ജയരാജൻ  
4. ടി.എം.തോമസ് ഐസക് 
5. കെ.കെ.ശൈലജ 
6. എളമരം കരീം 
7. ടി.പി.രാമകൃഷ്‌ണൻ 
8. കെ.എൻ.ബാലഗോപാൽ 
9. പി.രാജീവ് 
10. കെ.രാധാകൃഷ്ണൻ 
11. സി.എസ്.സുജാത 
12. പി.സതീദേവി 
13. പി.കെ.ബിജു 
14. എം.സ്വരാജ് 
15. പി.എ.മുഹമ്മദ് റിയാസ് 
16. കെ.കെ.ജയചന്ദ്രൻ 
17. വി.എൻ. വാസവൻ 
18. സജി ചെറിയാൻ 
19. പുത്തലത്ത് ദിനേശൻ 
20. കെ.പി.സതീഷ് ചന്ദ്രൻ 
21. സി.എച്ച് കുഞ്ഞമ്പു
22.എം.വി ജയരാജൻ
23.പി ജയരാജൻ
24.കെ കെ രാ​ഗേഷ്
25. ടി വി രാജേഷ്
26. എ.എൻ.ഷംസീർ 
27. സി.കെ. ശശീന്ദ്രൻ 
28. പി.മോഹനൻ മാസ്റ്റർ 
29. എ.പ്രദീപ് കുമാർ 
30. ഇ.എൻ.മോഹൻദാസ് 
31. പി.കെ.സൈനബ 
32. സി.കെ.രാജേന്ദ്രൻ 
33. എൻ.എൻ.കൃഷ്ണ‌ദാസ് 
34. എം.ബി.രാജേഷ് 
35. എ.സി.മൊയ്‌തീൻ 
36. സി.എൻ.മോഹനൻ 
37. കെ.ചന്ദ്രൻപിള്ള 
38. സി.എം.ദിനേശ‌മണി 
39. എസ്.ശർമ്മ 
40. കെ.പി.മേരി 
41. ആർ.നാസർ 
42. സി.ബി.ചന്ദ്രബാബു 
43. കെ.പി.ഉദയഭാനു 
44. എസ്.സുദേവൻ 
45.ജെ.മേഴ്‌സിക്കുട്ടിയമ്മ 
46. കെ.രാജഗോപാൽ 
47.എസ്. രാജേന്ദ്രൻ 
48.കെ.സോമപ്രസാദ് 
49.എം.എച്ച്.ഷാരിയാർ 
50. എം.വിജയകുമാർ 
51. കടകംപള്ളി സുരേന്ദ്രൻ 
52. ടി.എൻ.സീമ
53.വി.ശിവൻകുട്ടി 
54.ഡോ.വി.ശിവദാസൻ 
55.കെ. സജീവൻ 
56.എം.എം.വർഗ്ഗീസ് 
57.ഇ.എൻ.സുരേഷ് ബാബു 
58.സി.വി.വർഗ്ഗീസ് 
59.പനോളി വത്സൻ 
60.രാജു എബ്രഹാം 
61.എ.എ.റഹീം 
62. വി.പി.സാനു 
63. ഡോ.കെ.എൻ.ഗണേഷ് 
64. കെ.എസ്.സലീഖ 
65. കെ.കെ.ലതിക 
66. പി.ശശി
67. കെ.അനിൽകുമാർ 
68. വി.ജോയ് 
69. ഒ.ആർ.കേളു 
70. ഡോ.ചിന്ത ജെറോം 
71. എസ്.സതീഷ് 
72. എൻ ചന്ദ്രൻ 
73. ബിജു കണ്ടക്കൈ 
74. ജോൺ ബ്രിട്ടാസ് 
75. എം രാജഗോപാൽ 
76. കെ റഫീഖ് 
77. എം. മഹബൂബ് 
78. വി.പി അനിൽ
79. കെ.വി അബ്ദുൾ ഖാദർ (
80.എം. പ്രകാശൻ മാസ്റ്റർ  
81. വി.കെ സനോജ്  
82. വി വസീഫ് 
83. കെ ശാന്തകുമാരി 
84. ആർ ബിന്ദു
85. എം അനിൽ കുമാർ 
86. കെ പ്രസാദ് 
87. പി.ആർ രഘുനാഥ്
88. എസ് ജയമോഹൻ 
89. ഡി.കെ മുരളി