
കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് എ പത്മകുമാര്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. 'ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിരാശയില്‍ മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. അനുകൂലിച്ചും എതിർത്തും നൂറുകണക്കിന് കമൻ്റുകളും പോസ്റ്റിനുതാഴെ വന്നിട്ടുണ്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലയുടെ പ്രതിനിധികളിലൊരാളാണ് പത്മകുമാർ.
ഉച്ചക്ക് 12 മണി വരെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു അദ്ദേഹത്തിൻ്റെ എഫ്.ബി. പേജിലുണ്ടായിരുന്നത്. ഉച്ചയോടെ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പട്ടിക വന്നതോടെയാണ് മനം മാറ്റം ഉണ്ടായത്. സംസ്ഥാന സമിതിയിൽ ഇടം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതാണ് പ്രകോപനത്തിന് കാരണമായതെന്ന് കരുതുന്നു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് അദ്ദേഹം പിൻവലിച്ചു. ഈപോസ്റ്റിനൊപ്പം ഒപ്പം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം.
ചെറുപ്പക്കാര്‍ മുന്നോട്ട് വരണം എന്നതില്‍ തനിക്ക് തര്‍ക്കമില്ലെന്നും എന്നാല്‍ പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ചെറുപ്പക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം പരിശോധിച്ച് ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കാനാവില്ല എന്നാണ് തന്റെ കാഴ്ചപ്പാടെന്നും ആരുടേയും പേരെടുത്ത് പരാമര്‍ശിക്കാതെ എ പത്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിലവില്‍ മന്ത്രി വീണാ ജോര്‍ജിനാണ് ഈരീതിയില്‍ സംസ്ഥാന സമിതിയില്‍ ഇടം ലഭിച്ചത്. സമിതിയിലെ 89 അംഗങ്ങള്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാവായാണ് വീണാ ജോര്‍ജിന് സമിതിയില്‍ ഇടം ലഭിച്ചത്. 17 പുതുമുഖങ്ങളാണ് സമിതിയില്‍.
"25-ാം വയസില്‍ ഏരിയാ സെക്രട്ടറിയായ ആളാണ് ഞാന്‍. 30ാം വയസില്‍ എംഎല്‍എ ആയ ആളാണ്. കഴിവില്ലാത്തത് കൊണ്ടാവും എന്നെ പരിഗണിക്കാതിരുന്നത്. പാര്‍ട്ടിയെ വഞ്ചിക്കാനോ ദോഷം വരുത്താനെ ഞാനില്ല. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അറിയിച്ചു എന്നുമാത്രം." അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഈ കാര്യത്തിലെ വിയോജിപ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ സാധിക്കാതിരുന്നത്, എന്തുകൊണ്ടാണ് ഈ വിയോജിപ്പ് പാര്‍ട്ടി പരിഗണിക്കാതിരുന്നത്, ആരാണ് ഇതില്‍ തീരുമാനമെടുത്തത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എ. പത്മകുമാര്‍ തയ്യാറായില്ല.
1983 ൽ ആദ്യ ജില്ലാ കമ്മിറ്റി മുതൽ പത്മകുമാർ അംഗമായിരുന്നു. 36 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്നിട്ടുണ്ട്. പിണറായി പക്ഷത്തിൻ്റെ ശക്തനായ വക്താവായിട്ടാണ് പത്മകുമാർ ജില്ലയിൽ നിലകൊണ്ടിരുന്നത്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹവും മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.ബി. ഹർഷകുമാറും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടി താക്കീതിൽ വരെ എത്തിയിരുന്നു.
ഇത്തവണത്തെ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. അന്ന് തഴയപ്പെട്ടപ്പോഴും അടുപ്പക്കാരോട് നിരാശ പങ്കുവച്ചിരുന്നു. സംസ്ഥാന സമിതിയിൽ ഇടമില്ലെന്നറിഞ്ഞപ്പോൾ തന്നെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ അദ്ദേഹം സ്വദേശമായ ആറൻമുളയിലേക്ക് മടങ്ങി.
Content Highlights: CPM leader M. Padmakumar dissatisfaction with Veena George`s inclusion in the state committee
Published: 09 Mar 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented