
കൊച്ചി: കൂടുതല്‍ പുതിയ അംഗങ്ങളുള്ളതിനാല്‍ രാഷ്ട്രീയവും സംഘടനാപരവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം അംഗത്വത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കുന്നില്ല. 1991 ബ്രാഞ്ചുസെക്രട്ടറിമാര്‍ സ്ത്രീകളാണ്. എല്ലാ ജില്ലാ കമ്മിറ്റിയിലും സ്ത്രീസാന്നിധ്യം 10 ശതമാനമെങ്കിലുമുണ്ട്. കണ്ണൂരും കാസര്‍കോടും ഇത് 25 ശതമാനമാണ്. ദളിത് ,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനംകൂടിയതും അംഗസംഖ്യ കൂട്ടി.
കഴിഞ്ഞ സമ്മേളനത്തില്‍ 2000 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 1040 വീടുമാത്രമാണ് നിര്‍മിച്ചുനല്‍കാനായത്. പല ലോക്കല്‍ കമ്മിറ്റികളും ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി.പി.എം. അംഗങ്ങള്‍
2022- 527378
2018- 463472
ബ്രാഞ്ച് അംഗങ്ങള്‍
2022-36640
2018-32958
- 25 വയസ്സിന് താഴെ 9.4%
- സ്ത്രീകള്‍ 19%
Content Highlights: cpim state conference 2022
Published: 02 Mar 2022, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented