
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങില്‍ ഇന്ത്യയെ ബോക്‌സര്‍ നിഖാത് സരിനും ടേബിള്‍ ടെന്നീസ് താരം ശരത് കമലും നയിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും.
40 കാരനായ ശരത് കമല്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. നാല് മെഡലുകളാണ് താരം നേടിയിരിക്കുന്നത്. പുരുഷ ടീം വിഭാഗത്തിലും മിക്‌സഡ് ടീം വിഭാഗത്തിലും സ്വര്‍ണം നേടിയ ശരത് പുരുഷ ഡബിള്‍സില്‍ വെള്ളിയും നേടി. പുരുഷ സിംഗിള്‍സില്‍ താരം ഇന്ന് ഫൈനല്‍ കളിക്കും. ഇതോടെ ശരതിന്റെ ആകെ മെഡല്‍ നേട്ടം അഞ്ചായി ഉയരും.
വനിതകളുടെ ബോക്‌സിങ്ങില്‍ 50 കിലോ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ നിഖാത് സരിന്‍ സ്വര്‍ണം നേടിയിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ഹോക്കി നായകന്‍ മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.
Content Highlights: cwg 2022, commonwealth games 2022, cwg 2022 clossing ceremony, sports news, sports, cwg
Published: 08 Aug 2022, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented