ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശിന് നിരാശ. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സാജന്‍ ഫൈനല്‍ കാണാതെ പുറത്തായി. 

To advertise here,

യോഗ്യതാ റൗണ്ടില്‍ ഒന്‍പതാം സ്ഥാനത്താണ് സാജനെത്താന്‍ സാധിച്ചത്. ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഫൈനലിലേക്ക് പ്രവശേനം. നേരിയ വ്യത്യാസത്തിനാണ് താരത്തിന് ഫൈനല്‍ നഷ്ടമായത്. 

200 മീറ്റര്‍ 1:58.99 മിനിറ്റിലാണ് സാജന്‍ പൂര്‍ത്തീകരിച്ചത്. 1:58.86 മിനിറ്റില്‍ ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയയുടെ ബ്രണ്ടന്‍ സ്മിത്ത് സാജനെ മറികടന്ന് ഫൈനലിലെത്തി. 

എന്നാല്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഹീറ്റ്‌സില്‍ എട്ടാം സ്ഥാനം നേടിക്കൊണ്ടാണ് താരം സെമിയിലെത്തിയത്. 50 മീറ്റര്‍ 25.52 സെക്കന്‍ഡുകൊണ്ട് നടരാജന്‍ പൂര്‍ത്തിയാക്കി.