ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് റിങ്ങില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 60 കിലോ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ വെങ്കലം നേടി. 

To advertise here,

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജെമ്മ പെയ്ജിനെ കീഴടക്കിയാണ് വെങ്കലം നേടിയത്. മത്സരത്തില്‍ 3-2 നാണ് ജാസ്മിന്‍ വിജയിച്ചത്. 20 കാരിയായ ജാസ്മിന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

ജാസ്മിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ കൂടിയാണിത്. ബോക്‌സിങ് റിങ്ങില്‍ നിന്ന് ഇന്ത്യയ്ക്ക് ഇനിയും മെഡലുകള്‍ വരാനുണ്ട്. അമിത് പംഗല്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍, രോഹിത് ടോകാസ്, സാഗര്‍ അഹ്ലാവദ്, നീതു ഘന്‍ഘാസ്, നിഖാത് സരിന്‍ തുടങ്ങിയ ബോക്‌സര്‍മാരെല്ലാം ഇതിനോടകം മെഡലുറപ്പിച്ചിട്ടുണ്ട്.