ഈ ക്രിസ്മസിന് കേക്കുകൾ നമ്മുടെ അടുക്കളയിൽ തന്നെ ഒരുക്കിയാലോ, പഴങ്ങൾ മിക്സ് ചെയ്ത ഡണ്ടീ കേക്ക് പരീക്ഷിക്കാം
 

To advertise here,
  • ചേരുവകൾ
  • ബട്ടർ  250 ഗ്രാം
  • പഞ്ചസാര  250 ഗ്രാം
  • കോൺഫ്ളോർ 350 ഗ്രാം
  • മുട്ട  5 എണ്ണം
  • ബേക്കിങ് പൗഡർ  6 ഗ്രാം
  • ഫ്രൂട്ട് മിക്സ് 650 ഗ്രാം
  • തൊലി കളഞ്ഞ ബദാം  100 ഗ്രാം
  • ഫ്രൂട്ട് മിക്സ് -മുന്തിരി, കറുത്ത മുന്തിരി, ബ്ലാക്ക് കറന്റ്,  പ്രൂൺസ്  (ഉണക്കിയ പ്ലം), ആപ്രിക്കോട്ട്, ഈത്തപ്പഴം എന്നിവ മിക്സ് ചെയ്തത്


തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേർത്തിളക്കിയ ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഒന്നുകൂടി ഇളക്കാം. ഈ മിശ്രിതം കേക്ക് മോൾഡിലൊഴിച്ച് അതിനു മീതെ ബദാം നിരത്തുക. 170 ഡിഗ്രി സെൽഷ്യസിൽ  55 മിനിറ്റ് ബേക്ക് ചെയ്യണം.
 
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്