ചോക്കോ കൊക്കോ ക്രിസ്മസ് ബോള്‍സ്

To advertise here,
  • പ്ലെയിന്‍ സ്വീറ്റ് ബിസ്‌ക്കറ്റ്- 250 ഗ്രാം
  • ഡാര്‍ക്ക് ചോക്ലേറ്റ്- 180 ഗ്രാം
  • സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക്- 395 ഗ്രാം
  • തേങ്ങാപ്പീര- ഒന്നരകപ്പ്
  • ചുവന്ന ചെറി, കഷണങ്ങളാക്കിയത്- 100 ഗ്രാം

ഒരു ട്രേയില്‍ ബിസ്‌ക്കറ്റ് പൊടിച്ചെടുക്കുക. ഇത് ബൗളിലേക്ക് മാറ്റുക. ചോക്ലേറ്റ് മീഡിയം ചൂടില്‍ ഒന്നോ രണ്ടോ മിനിറ്റ് ഓവനില്‍ വച്ച് ഉരുക്കിയെടുക്കുക. ഇനി ബിസ്‌ക്കറ്റ് പൊടിയിലേക്ക് ഉരുക്കിയ ചോക്ലേറ്റ്, കണ്ടന്‍സ്ഡ് മില്‍ക്ക്, അരക്കപ്പ് തേങ്ങ, ചെറി എന്നിവ ചേര്‍ത്ത് ഇളക്കുക. ഓരോ ടേബിള്‍സ്പൂണ്‍ മിശ്രിതം വീതം എടുത്ത് ഉരുളകളാക്കി ബാക്കി വന്ന തേങ്ങാപ്പീരയില്‍ മുക്കി സെര്‍വിങ് ട്രേയില്‍ നിരത്താം.