ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ 80-ാം പിറന്നാളിലേക്ക്. ഒക്ടോബര്‍ 11-നാണ് ജന്മദിനം. പിറന്നാള്‍സമ്മാനമായി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് ബച്ചന് ചലച്ചിത്രമേളതന്നെയാണ് ഒരുക്കുന്നത്. പി.വി.ആര്. സിനിമാസുമായി സഹകരിച്ച് 'ബച്ചന് ബാക്ക് റ്റു ദ ബിഗിനിങ്' എന്ന പേരിലാണ് മേള.
ശനിയാഴ്ചമുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലെ 17 നഗരങ്ങളിലായി 172 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഇതിനായി 22 പ്രദര്‍ശനശാലകള്‍ ഉപയോഗപ്പെടുത്തും. ബച്ചനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ഡോണ്‍, കാലാപത്തര്‍, കാലിയ, കബി ന കബി, അമര്‍ അക്ബര്‍ ആന്റണി, ചുപ്കേ ചുപ്കേ തുടങ്ങിയ 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
Content Highlights: Amitabh Bachchan Birthday Film heritage foundation
Published: 09 Oct 2022, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented