അബുദാബി: മധ്യപൂര്‍വദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി 'ബാപ്‌സ്' ഹിന്ദുശിലാക്ഷേത്രം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സംസ്ഥയ്ക്ക് (ബാപ്‌സ്) കീഴിലാണ് ക്ഷേത്രം. ബാപ്‌സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കുന്നു. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം.

To advertise here,