സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത യുവതികളെക്കുറിച്ചുള്ള വാർത്തകളുടെ ഞെട്ടലിലാണ് സംസ്ഥാനം. സ്ത്രീധന പീഡനങ്ങളും മരണങ്ങളും ചർച്ചയാകുന്ന വേളയിൽ സ്ത്രീധനത്തിനെതിരെയുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ആറാട്ട് എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു രം​ഗമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.

To advertise here,

"സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ.." എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

"മക്കളേ, നിങ്ങൾ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്. തുല്യതയുള്ള രണ്ട് പേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല, സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്." ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ നെയ്യാറ്റിൻകര ​ഗോപൻ പറയുന്ന വാക്കുകളാണിത്.