
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന് വൻ തിരക്ക്. റിസർവേഷൻ ചെയ്ത ആളുകൾക്ക് പോലും സിനിമ കാണാൻ സാധിക്കാതെ വന്നതോടെ പ്രദർശന വേദിയായ ടാഗോർ തിയേറ്ററിൽ സംഘർഷമുണ്ടായി.
ഡെലിഗേറ്റുകളിൽ ചിലർ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പോലീസ് ആളുകളെ നിയന്ത്രിച്ചത്. കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം 3:30-നായിരുന്നു നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ തിയേറ്ററിന് മുന്നിൽ ആളുകൾ വരി നിന്ന് തുടങ്ങിയിരുന്നു. ഇതിനിടെ റിസേർവ് ചെയ്യാത്തവരെ കയറ്റിവിടുന്നുണ്ടെന്ന പരാതികൾ വരി നിന്നിരുന്ന ഡെലിഗേറ്റുകൾ ഉയർത്തിയിരുന്നു.
സിനിമയുടെ പ്രദർശനം ആരംഭിച്ചതോടെ റിസേർവ് ചെയ്ത ഡെലിഗേറ്റുകൾക്കും പ്രവേശനം അനുവദിക്കാത്തതോടെയാണ് ടാഗോർ തീയേറ്ററിന് മുന്നിൽ സംഘർഷവും പ്രതിഷേധവും അരങ്ങേറിയത്. ഇതിനിടെ തിയേറ്ററിനുള്ളിലേക്ക് തല്ലിക്കയറാൻ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു.
ഇതോടെ 'പോലീസ് ഗോ ബാക്ക്' മുദ്രാവാക്യങ്ങളോടെ തിയേറ്ററിന് മുന്നിൽ ഡെലിഗേറ്റുകൾ സംഘംചേർന്നു. പ്രതിഷേധം കനത്തതോടെ ഡെലിഗേറ്റുകളിൽ നിന്ന് രണ്ട് പ്രതിനിധികളെ സംഘാടകരുമായി ചർച്ചയ്ക്ക് ക്ഷണിച്ചു. നൻപകൽ നേരത്ത് മയക്കം എന്ന എന്ന ചിത്രം കാണാൻ തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്തവർക്ക് വേണ്ടി ഒരു ഷോ കൂടി അനുവദിക്കണമെന്നാണ് ഡെലിഗേറ്റുകളുടെ ആവശ്യം. ചർച്ചയ്ക്ക് ശേഷം അനുകൂല തീരുമാനം സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് പ്രതിഷേധക്കാർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
Content Highlights: nanpakal nerathu mayakkam mammootty lijo jose pellissery film, conflict at IFFK
Published: 12 Dec 2022, 04:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented