പല സംസ്ഥാനങ്ങളിലും ട്രെയിന്‍ യാത്രകള്‍ അച്ചടക്കമില്ലാത്ത രീതിയിലാണ് നടക്കുന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ പോലും അനധികൃതമായി കയറി യാത്ര ചെയ്യുന്നവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായി പ്രചരിക്കാറുണ്ട്. ഇപ്പോള്‍, അതിലും വിചിത്രമായ ഒരു ട്രെയിന്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ട്രെയിനുകളിലെ വൃത്തിഹീനമായ വാഷ്‌റൂമുകള്‍ പലപ്പോഴും നാം കണ്ടിട്ടുണ്ടെങ്കിലും, ഒരാള്‍ അതിനെ സ്വന്തം ബെഡ്‌റൂമാക്കി മാറ്റി യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു.
കണ്ടന്റ് ക്രിയേറ്ററായ വിശാല്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴാണ് വിചിത്രമായ ഈ കാഴ്ച വിശാല്‍ കണ്ടത്. ട്രെയിനിന്റെ ക്യുബിക്കിളിനുള്ളില്‍ ക്രമീകരിച്ച കിടക്കയില്‍ സുഖമായി കിടക്കുകയായിരുന്നു ഒരു യാത്രികന്‍. സ്വന്തം സാധന സാമഗ്രികളെല്ലാം വാഷ്‌റൂമിനുള്ളില്‍ നിറച്ചിട്ടുണ്ട്. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. വാഷ്‌റൂമിന് ജനല്‍ ചില്ലുകളില്ല. അത് തകര്‍ന്നതോ ആരെങ്കിലും തകര്‍ത്തതോ ആയിരിക്കണം. ജനലിലുള്ള ആണികളില്‍ ഒരു കട്ടിലും മടക്കി തൂക്കിയിട്ടിരിക്കുന്നു.
ഈ ചേട്ടന്‍, വാഷ്‌റൂമിനെ ഒരു ബെഡ്‌റൂം തന്നെയാക്കി മാറ്റിയിരിക്കുകയാണെന്ന് വിശാല്‍ തന്റെ വീഡിയോയില്‍ പറയുന്നു. വാഷ്‌റൂമില്‍ നിറച്ച സാധനങ്ങള്‍ കണ്ട വിശാല്‍, വീട്ടിലെ സാധനങ്ങള്‍ മുഴുവനും ഉണ്ടോ ഇതില്‍ ? എന്ന് അയാളോട് ചോദിച്ചു. അതെ എന്നായിരുന്നു യാതൊരു ഭാവഭേദവുമില്ലാതെ അയാളുടെ മറുപടി.
മറ്റുള്ളവര്‍ നല്ലപോലെ നിന്ന് യാത്ര ചെയ്യാന്‍ പാടുപെടുമ്പോള്‍, ഇയാള്‍ സുഖമായി യാത്ര ആസ്വദിക്കുകയാണെന്നാണ് വീഡിയോ കണ്ട ഒരാളുടെ പ്രതികരണം. ചിലര്‍ ഇത് ഒരു തമാശയായി കണ്ടപ്പോള്‍, മറ്റ് ചിലര്‍ പൊതുശുചിത്വം സംബന്ധിച്ചും പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും ആശങ്ക പങ്കുവച്ചു.
സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ട്രെയിന്‍ യാത്രയിലെ ഇത്തരം അച്ചടക്കമില്ലായ്മയെ കുറിച്ചുള്ള നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടും പൊതുമുതല്‍ നശിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള കര്‍ശനമായ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല എന്നതാണ് ശ്രദ്ധേയം.
Content Highlights: Train Toilet converted into a 'Bedroom' for a comfortable journey; Viral video sparks shock and debate on railway indiscipline.
Published: 25 Oct 2025, 09:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented