വളരെക്കാലമായി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ആളുകളുടെ പാൻമസാല ഉപയോഗം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ പല സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്നും വിവിധ പേരുകളിലായി രാജ്യത്ത് ലഭ്യമാണ്. റോഡുകളിലും ട്രെയിനുകളിലും പൊതു സ്ഥലങ്ങളിലും ഒരുമടിയും ഇല്ലാതെ ഇവ ചവച്ചുതുപ്പുന്നത് പൗരബോധമില്ലായ്മയുടെ ലക്ഷണങ്ങളിലൊന്നായി കണക്കാക്കാം.
ഇപ്പോഴിതാ, സമാനമായി ലണ്ടൻ തെരുവുകളിൽ പാൻമസാലയുടെ കറകൾ ചൂണ്ടിക്കാണിക്കുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. @pandeyjipardesi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ഒരു കാറിനടുത്തുള്ള ഇത്തരം പാടുകളെ അദ്ദേഹം ചിത്രീകരിച്ചു.
ഈ നഗരം ഇപ്പോഴും ലണ്ടൻ തന്നെയാണോ എന്ന് തമാശയായി അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. കാൺപുരിലെ പൊതുപ്രശ്നങ്ങളിൽ ഒന്നായ പാൻ, ഗുഡ്ക കറകളുമായി താരതമ്യം ചെയ്തുകൊണ്ട് ഇത് ലണ്ടൻ ആണോ കാൺപുർ ആണോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: Indian Man Finds Gutka Stains In London, Video Sparks Debate
Published: 29 Aug 2025, 08:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented