ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഒരു കൊച്ചു ലൈബ്രറി. ഡ്രൈവറുടെ സീറ്റിന് പിറകിലായി സജ്ജമാക്കിയ തട്ടില്‍ അവയൊക്കെ വൃത്തിയോടെ ഇരിക്കുന്നു. ചിന്താശകലങ്ങള്‍ എഴുതിയ, നീളത്തിലുള്ള ബുക്ക്മാര്‍ക്കുകളും ഒപ്പമുണ്ട്. അവ പുസ്തകങ്ങള്‍ക്കൊപ്പം കൊരുത്തിട്ടിരിക്കുന്നു. 

To advertise here,

മൈസൂരുവില്‍നിന്നുള്ള ഡാനിയേല്‍ മര്‍ഡോണ എന്ന ഓട്ടോ ഡ്രൈവറാണ് തന്റെ വാഹനത്തില്‍ ഇത്തരത്തിലൊരു ലൈബ്രറി ഒരുക്കിയിരിക്കുന്നത്. സ്പെെസിങ് കളേഴ്സ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഉള്ളടക്കത്തിന്റെ സവിശേഷത കൊണ്ട് ഇതിനകംതന്നെ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. ജെയിംസ് ക്ലിയറിന്റെ അറ്റോമിക് ഹാബിറ്റ്‌സ്, തിബോ മെയൂറിസിന്റെ മാസ്റ്റര്‍ യുവര്‍ ഇമോഷന്‍സ്, ലൂയിസ് ഹേയുടെ യു കാന്‍ ഹീല്‍ യുവര്‍ ലൈഫ് തുടങ്ങിയ കിടിലന്‍ പുസ്തകങ്ങളാണ് ഓട്ടോറിക്ഷയിലെ കുഞ്ഞന്‍ ലൈബ്രറിയിലുള്ളത്. 

നോക്കൂ, യൂബര്‍ യാത്രയ്ക്കിടെ ഞാന്‍ കണ്ടെത്തിയത് എന്താണെന്ന്. എത്ര അദ്ഭുതകരമായ ചിന്തയാണിത്, എന്ന കുറിപ്പോടെയാണ് സ്പെെസിങ് കളേഴ്സ്, ഓട്ടോയ്ക്കുള്ളില്‍ ഇരുന്നുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ടവരും ഓട്ടോ ഡ്രൈവറുടെ ഈ ആശയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.