
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ന്യൂഡിറ്റി രംഗത്തെ ചുറ്റിപ്പറ്റി ചര്‍ച്ചകളുയരുന്നു. ദിവ്യ പ്രഭ അഭിനയിച്ച രംഗം ടെലഗ്രാം വഴി ലീക്ക് ആയിപ്പോവുകയും സമൂഹമാധ്യമങ്ങളില്‍ വീഡിയോആവശ്യപ്പെട്ടുള്ള കമന്റുകള്‍ വ്യാപകമാവുകയും ചെയ്തതോടെയാണ് മലയാളികളുടെ സദാചാരധാരണകളെ ചൊല്ലിയും ചര്‍ച്ചകള്‍ സജീവമാവുന്നത്. ആളുകള്‍ കടുത്ത ലൈംഗിക ദാരിദ്ര്യം നേരിടുന്നുണ്ടെന്ന് പറയുകയാണ് ഫ്രീലാന്‍സ് എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അനുചന്ദ്ര. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അനു ചന്ദ്രയുടെ പ്രതികരണം.
കുറിപ്പ് വായിക്കാം
ന്യൂസ് ഫീഡ് മൊത്തം ദിവ്യ പ്രഭയാണ്.
'അക്ക കിടുക്കാച്ചി സാനം ഇറക്കിയിട്ടുണ്ട്'
'സകല സോഷ്യല്‍ മീഡിയയിലും കൊലത്തൂക്ക്'
'കിട്ടിയോ മോനെ? കണ്ടോ മോനെ ? '
'കിട്ടിയില്ല. കിട്ടിയാല്‍ കാണാമായിരുന്നു'
എന്നൊക്കെയാണ് ദിവ്യ പ്രഭയുടെ പടത്തിന് മുകളില്‍ കാണുന്ന ചെറുകുറിപ്പുകള്‍. കാര്യം മനസിലാകാതെ കമന്റ്‌സ് വായിക്കാനിറങ്ങിയ എനിക്ക് , എന്നിട്ടും കാര്യം തീരെ മനസിലായില്ല. അവസാനം സുഹൃത്ത് ആരതിയോട് കാര്യം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു ; ALL WE IMAGINE AS LIGHT എന്ന സിനിമയിലവരുടെയൊരു ന്യൂഡിറ്റി ഉണ്ടായിരുന്നു - അതെന്തോ ടെലഗ്രാം വഴി ലീക്ക്ഔട്ടായി പോയതാണ് സംഭവമെന്ന്. സിനിമയില്‍ ന്യൂഡിറ്റി വരാനുണ്ടായ സാഹചര്യവും ആരതി വിശദീകരിച്ചു. കേട്ടപ്പോള്‍ എനിക്കത്ഭുതമായി. നിസാരമായൊരു സംഭവത്തിന്റെ പേരിലാണ് ബീവറേജില്‍ മാത്രം കണ്ട് വരുന്ന ഒടുക്കത്തെ ഒത്തൊരുമയോടെ ആണുങ്ങളെല്ലാം കമന്റ്‌ബോക്‌സിലിങ്ങനെ പെറ്റ് കിടക്കുന്നത്. ഞാനീയടുത്താണ് ബോഡി ഹൊറര്‍ ചിത്രമായ ദി സബ്സ്റ്റന്‍സ് കണ്ടത്. ന്യൂഡിറ്റിയൊക്കെ സ്‌ക്രിപ്റ്റ് വല്ലാതങ്ങ് ഡിമാന്‍ഡ് ചെയുന്ന ചിത്രമാണ്. ആവശ്യം പോലെ ന്യൂഡിറ്റി ഉപയോഗിച്ചിട്ടുമുണ്ട്. സിനിമ കണ്ട ഒരാള്‍ പോലും തള്ളിപറയാന്‍ സാധ്യതയില്ലാത്ത ലെവല്‍ ഓഫ് മെയ്ക്കിങ് ആണ് ചിത്രത്തിന് വേണ്ടി തയ്യാറാക്കിയത്. എന്തോരം അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ സിനിമയാണ്. ഒന്നോര്‍ത്തു നോക്കിയേ, അതിന്റെ സംവിധായകന്‍ കേരളത്തിലാണ് ജനിച്ചിരുന്നതെങ്കില്‍ , ആ സിനിമ മലയാളത്തിലാണ് എടുത്തിരുന്നതെങ്കില്‍ അതിന്റെ സംവിധായകനും അതിലെ നായികയുമിന്ന് പോയി കെട്ടി തൂങ്ങി ചാവേണ്ടി വരില്ലായിരുന്നോ. അത്രേം കിടിലന്‍ ആര്‍ട്ടിനെയൊക്കെ അംഗീകരിക്കാന്‍ പ്രാപ്തിയില്ലാത്ത മലയാളികള്‍ക്കിടയില്‍ ആ സിനിമ മൊത്തത്തിലായങ് കൈവിട്ടു പോവില്ലായിരുന്നോ? ഇതാ സിനിമയുടെ മാത്രമല്ല, മികച്ച പല ഹോളിവുഡ് സിനിമകളുടെ കൂടി കാര്യമായി പരിഗണിക്കാവുന്നതാണ്.

സൊ, ലോകത്തിത്രയധികം പോണ്‍ വീഡിയോസും, അത്രയേറെ ന്യൂഡിറ്റിയും വന്നുപോയിട്ടും ദിവ്യപ്രഭയുടെ വെറും സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോക്ക് വേണ്ടി ഇന്‍ബോക്‌സില്‍ കടിപിടിക്കൂടുന്ന മലയാളികളുടെ ആക്ച്വല്‍ പ്രോബ്ലം എന്താണെന്ന നിങ്ങള്‍ കരുതുന്നത്?
സദാചാരം നശിച്ചു പോകുമെന്ന ഭയമാണെന്നാണോ? സദാചാരത്തെ സംരക്ഷിക്കാനുള്ള ത്വരയാണെന്നാണോ?
ഒരു തേങ്ങയുമല്ല. അതായിരുന്നെങ്കില്‍ സദാചാര സംരക്ഷണം മാന്യമായായിരുന്നു നടക്കുക. അല്ലാതെ,
'ലിങ്ക് ഉണ്ടാവുമോ'
'ഈ പെണ്ണിന്റെ സീന്‍ എന്റമ്മോ രക്ഷയില്ല '
'നാണമുണ്ടോ? മാനമുണ്ടോ ? ലിങ്കുണ്ടോ'
'എവിടെ കിട്ടും വീഡിയോ?'
പോലുള്ള കമന്റുകളിറക്കില്ലായിരുന്നു. അതായത് സകലമാന പോണ്‍ സൈറ്റ് കണ്ടിട്ടും തീരാത്തത്രക്കുള്ള സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവുമാണ് ഇവരുടെയൊക്കെ ആക്ച്വല്‍ പ്രോബ്ലം. അതിലുപരി ഒടുക്കത്തെ കഴപ്പും. സിംപിളായി പറഞ്ഞാല്‍ പക്കാ ലൈംഗിക ദാരിദ്ര്യം തന്നെ. അതിനിടയിലവര്‍ സിനിമ മറക്കും സിനിമയെന്ന ആര്‍ട്ട് മറക്കും. പകരം വെറും സെക്കന്റ് ദൈര്ഘ്യമുള്ള രംഗങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടും. തെറ്റ് പറയാന്‍ പറ്റത്തില്ല. മാനസികമായി വികസിക്കാന്‍ പറ്റാത്ത കൂട്ടര്‍ക്ക് അത്രയൊക്കെയേ പറ്റുകയൊള്ളൂ.
ബട്ട് ഞാന്‍ ദിവ്യ പ്രഭക്കൊപ്പമാണ്. അവരുടെ തൊഴിലിനോടവര്‍ക്കുള്ള ഉത്തരവാദിത്വത്തിനൊപ്പമാണ്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ ഭാഗമായി കാന്‍ ചലച്ചിത്ര വേദിയില്‍ കയറിയ ദിവ്യയുടെ ഓര്‍മ്മകള്‍ക്കൊപ്പമാണ്. അല്ലാതെ സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോക്ക് വേണ്ടി കടിപിടികൂടുന്ന ആണുങ്ങള്‍ക്കൊപ്പമല്ല. കാരണം അവര്‍ നല്ലൊരു നായികയാണ്.
Content Highlights: divya prabha all we imagine as light
Published: 26 Nov 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented