കൊച്ചി: മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങൾക്ക് 'റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് വെൽനെസ്' എന്ന മാതൃകയിലുള്ള പേര് അനുയോജ്യമാകുമെന്ന് ഹൈക്കോടതി.

To advertise here,

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ' എന്നാക്കുന്നതിൽ ഐ.എം.എ.യും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്നാണിത്. നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.