
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വയോജനങ്ങള്‍ക്കായി നിശ്ചിത ഫീസില്‍ റിട്ടയര്‍മെന്റ് ഹോംസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിന് 170 കോടി അനുവദിക്കുമെന്നും അറിയിച്ചു. പട്ടികജാതി ഉപപദ്ധതിക്കായി 2979 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. പട്ടികവര്‍ഗ വികസനത്തിനായി 859 കോടി വകയിരുത്തിയെന്നാണ് ബജറ്റ് പ്രഖ്യാപനം.
പട്ടികജാതി യുവതി-യുവാക്കളില്‍ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായുള്ള നൈപുണ്യവികസന പരിപാടികള്‍ക്ക് 55 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള വാത്സല്യനിധി പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി.
പട്ടികവര്‍ഗക്കാര്‍ക്കിടയിലെ ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പട്ടികവര്‍ഗ മേഖലകളില്‍ ആവശ്യമായ ഭക്ഷ്യ സുരക്ഷാപദ്ധതികള്‍ക്കായി 25 കോടി വകയിരുത്തി. മറ്റു പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി 167 കോടി രൂപ അനുവദിച്ചു. മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 35 കോടി രൂപയാണ് വകയിരുത്തിയത്.
സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും മേഖലയ്ക്കായി 553 കോടിയാണ് അനുവദിച്ചത്. പാര്‍ശ്വവത്കൃത- അസംഘടിത വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസം, നൈപുണ്യ വികസനം, ശാക്തീകരണം പദ്ധതികള്‍ക്കായി 13 കോടി രൂപ വകയിരുത്തി. 'അതിജീവനം', നൈപുണ്യ വികസനത്തിനായുള്ള 'പ്രചോദനം', എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത രുള്‍പ്പെടെയുള്ളവര്‍ക്കായുള്ള 'സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍' തുടങ്ങിയ പരിപാടികള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. ഭിന്നശേഷിക്കാര്‍ക്കായുള്ള 'ബാരിയര്‍ ഫ്രീ കേരളം' പദ്ധതിയ്ക്ക് 8 കോടി രൂപ വകയിരുത്തി.
നിശ്ചിത തുക ഫീസായി നല്‍കിക്കൊണ്ട്, വയോജനങ്ങള്‍ക്കായി താമസസൗകര്യം ഉറപ്പുവരുത്തുന്ന 'റിട്ടയര്‍മെന്റ്‌റ് ഹോംസ്' എന്ന പുതിയ പദ്ധതി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ഇതുള്‍പ്പടെ വയോജന സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ക്കായി 6.80 കോടി രൂപ വകയിരുത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്ന മഴവില്ല് പദ്ധതിക്കായി 5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
Content Highlights: kerala budget 2024 highlights various welfare schemes for sc st transgender community
Published: 05 Feb 2024, 08:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented