ഇന്ദുമൽഹോത്രയ്ക്ക് ആരോ തെറ്റായ വിവരം നൽകി,ശരിയാണോയെന്ന് പരിശോധിക്കണമായിരുന്നു- കെ.ടി.തോമസ്


സ്വന്തം ലേഖിക

Social

illustration : MBI

ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയ്ക്ക് തെറ്റായ വിവരം ആരോ നല്‍കിയതാണെന്നും നേരാണെന്ന് ഉറപ്പിച്ച ശേഷം വേണമായിരുന്നു അവർ ഇത്തരത്തില്‍ പ്രസ്താവന നടത്തേണ്ടിയിരുന്നതെന്നും ജസ്റ്റിസ് കെ.ടി തോമസ്. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എല്ലായിടത്തും ഹിന്ദുക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ പ്രസ്താവനയില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കെ.ടി തോമസ്.

വരുമാനത്തിനായി കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ ഭരണം എല്ലായിടത്തും ഏറ്റെടുക്കുകയാണ്. വരുമാനം മാത്രമാണ് അവരുടെ പ്രശ്‌നം. ഹിന്ദുക്ഷേത്രങ്ങള്‍ മാത്രമാണ് ഏറ്റെടുക്കുന്നത്. അത് തങ്ങള്‍ അനുവദിക്കില്ലെന്ന് ഇന്ദു മല്‍ഹോത്ര പറയുന്നതായുള്ള വീഡിയോ ആണ് പ്രചരിച്ചിരുന്നത്. സാമഹ്യ വിമർശകരും ചരിത്രകാരൻമാരുമായ ഡോ. കെ. എന്‍ ഗണേഷ്, ഡോ. ജെ പ്രഭാഷ്, ജെ. രഘു എന്നിവരും വിഷയത്തില്‍ ഇന്ദുമൽഹോത്രയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മാതൃഭൂമിയോട് പ്രതികരിച്ചു.ജസ്റ്റിസ്. കെ.ടി തോമസ്

മുന്‍വിധിയല്ല, അവരെ ആരോ തെറ്റിദ്ധരിപ്പിച്ചു- ജസ്റ്റിസ് കെ.ടി തോമസ്

ഈ വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മൽഹോത്ര മുന്‍വിധി കാണിച്ചു എന്ന് ഞാന്‍ പറയില്ല. പക്ഷെ ആരോ തെറ്റായ വിവരം അവര്‍ക്ക് നല്‍കിയതാണ്. കിട്ടിയ വിവരം വെരിഫൈ ചെയ്തിട്ട് വേണമായിരുന്നു അവരത് പൊതുവിടത്തില്‍ പറയാന്‍.

ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന അപലപനീയം- ജെ രഘു

ജെ. രഘു

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയില്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയ മുന്‍ സുപ്രീം കോടതി ജഡ്ജിയാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര. അതേ ജഡ്ജിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നുവെന്ന് പറഞ്ഞത്. അത് അപലപനീയമാണ്. സമീപകാലത്ത് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നവരുടെ ഫാസിസ്റ്റ് താത്പര്യങ്ങളെ സഹായിക്കുന്ന പ്രസ്താവനയായിട്ടാണ് എനിക്കിത് തോന്നുന്നത്.

ദേവസ്വം ബോര്‍ഡ് നടത്തുന്ന ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതല്‍ പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് കൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പിന് വേണ്ടിയും മറ്റും ചെലവഴിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ വന്നാലും എല്‍ഡിഎഫ് സർക്കാർ വന്നാലും ജീവനക്കാരുടെ ശമ്പളത്തിനു വേണ്ടിയും മറ്റും കാലാകാലങ്ങളായി ചെയ്തു വരുന്നുണ്ട്. പൊതു നികുതി പണമുപയോഗിച്ച് പല പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന ക്ഷേത്രങ്ങളുടെ അധികാരം സര്‍ക്കാരിനു തന്നെയാണ്.

കോണ്‍ഗ്രസ്സ് വന്നാലും കമ്മ്യൂണിസ്റ്റ് വന്നാലും നിയന്ത്രിക്കുന്നത് സര്‍ക്കാര്‍- ഡോ. ജെ പ്രഭാഷ്

കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗമായ അമ്പലങ്ങളാണ് നിയന്ത്രിക്കുന്നത്. അത് കമ്മ്യൂണിസ്റ്റുകാരല്ല. കോണ്‍ഗ്രസ്സ് ഭരണത്തിലേറിയാലും കമ്മ്യൂണിസ്റ്റ് ഭരണത്തിലേറിയാലും അതെല്ലാം സര്‍ക്കാരാണ് നിയന്ത്രിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതുകൊണ്ട് അത് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അമ്പലങ്ങളെയും നിയന്ത്രിക്കുന്നു എന്നതിനപ്പുറത്ത് കമ്മ്യൂണിസ്റ്റുകാർ എപ്പോഴാണ് അമ്പലം നിയന്ത്രിച്ചിട്ടുള്ളത്. പ്രത്യയശാസ്ത്രപരമായി വിഗ്രഹാരാധനയ്ക്കും മറ്റും അനുകൂലമല്ല അവര്‍. അതിനാൽ തന്നെ കമ്മ്യൂണിസ്റ്റുകാര്‍ അമ്പലങ്ങള്‍ ഭരിക്കുന്നു എന്നതിന് യാതൊരുവിധ തെളിവുമില്ല.

ശബരിമയില്‍ പല കാര്യങ്ങള്‍ക്കും റോഡ് വികസനത്തിനുള്‍പ്പെടെ സര്‍ക്കാര്‍ ഫണ്ടാണ് ഉപയോഗിക്കുന്നത്. ശമ്പളം നല്‍കുന്നത് ദേവസ്വമാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണമെടുക്കാന്‍ തുനിഞ്ഞപ്പോൾ വേണ്ടെന്ന് കോടതി തന്നെ പറഞ്ഞല്ലോ. അങ്ങനെയിരിക്കെ ദേവസ്വം ബോര്‍ഡില്‍ നിന്ന് സര്‍ക്കാരിന്റെ ആവശ്യത്തിന് തുക ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഹൈക്കോടതി വിധി തന്നെ തെളിയിക്കുന്നു. പിന്നെ എന്തര്‍ഥത്തിലാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാവുന്നില്ല.

കെ. എൻ ഗണേഷ്

ക്ഷേത്രങ്ങള്‍ ഒരു സര്‍ക്കാരിനും കയ്യടക്കാന്‍ പറ്റില്ല, ഘടന അത്തരത്തിലുള്ളത്- കെ എന്‍ ഗണേഷ്

വിശ്വാസികള്‍ ഒരുകാലത്തും ക്ഷേത്രങ്ങളെ നിയന്ത്രിച്ചിട്ടില്ല. അതത് പ്രദേശത്തെ നാടുവാഴികള്‍ അതല്ലെങ്കില്‍ തറവാട്ടുകാര്‍ ആണ് ക്ഷേത്രത്തെ നിയന്ത്രിച്ചിരുന്നത്. അങ്ങനെയല്ലാത്തത് കാവുകളാണ്. കരയിലൊരു കാവ് എന്നതാണ് സങ്കല്‍പം. അപ്പോൾ കരയുമായി ബന്ധപ്പെട്ടവര്‍ അത് നടത്തിപ്പോന്നു. ക്ഷേത്രങ്ങളെ എന്നു നിയന്ത്രിച്ചിരുന്നത് അതിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടവരാണ്. വിളക്ക് കൊളുത്താന്‍, അടിച്ചുവാരാന്‍, ഉത്സവം നടത്താന്‍ അങ്ങനെ പല പല അവകാശങ്ങളുള്ളവരെല്ലാം ചേര്‍ന്നതാണ് ക്ഷേത്രങ്ങളുടെ അധികാര ഘടന. ഓരോ ക്ഷേത്രത്തിനും ഓരോ ഘടനയാണ്. ഈ പറയുന്ന ആളുകള്‍ തന്നെയാണ് നിബന്ധനകള്‍ സൃഷ്ടിക്കുന്നത്. പൂജാരിമാരെ വരെ അവരാണ് തീരുമാനിക്കുന്നത്. ദേവസ്വങ്ങളായ ക്ഷേത്രങ്ങളുമുണ്ട് ദേവസ്വങ്ങളല്ലാത്ത ക്ഷേത്രങ്ങളുമുണ്ട്. കളിയാട്ടക്കാവിന് ദേവസ്വമില്ല. ജനകീയ കമ്മറ്റികളാണ് അതിനെ നിയന്ത്രിക്കുന്നതും ഉത്സവം നടത്തുന്നതുമെല്ലാം. അപ്പോള്‍ ഏത് അധികാര ഘടനയില്‍പ്പെട്ടതാണെങ്കിലും അവിടെ കയറി അധികാരം സ്ഥാപിക്കാന്‍ ഒരു സർക്കാരിനും കഴിയില്ല എന്നതാണ് വസ്തുത. ഇതാണ് ഇവിടുത്തെ രീതിയെന്നിരിക്കെ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന് പറയുന്നതു തന്നെ അസംബന്ധമാണ്. പഴയ ഘടന അനുസരിച്ച് തന്നെ അത് ചെയ്യാന്‍ പറ്റില്ല. ജോണ്‍ മണ്‍ട്രോ എന്ന ദിവാനാണ് ദേവസ്വം മുഴുവന്‍ സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായതാണ്. അല്ലാതെ സ്വാതന്ത്ര്യാനന്തരമുള്ള സര്‍ക്കാരുകള്‍ക്ക് ഇതില്‍ പങ്കില്ല.

ഇനി പണവിനിയോഗത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ ക്ഷേത്രങ്ങളുടെ നടവരവിന് നികുതിയിടാക്കാവുന്നതാണ്. ആ ചെറുശതമാനം സര്‍ക്കാരിന് പോകും. അത് ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ഉണ്ടായ രീതിയാണ്. ആ രീതി പില്‍ക്കാലത്ത് തുടരുകയാണ് ചെയ്തത്. ആ തുക ദേവസ്വത്തിനു വേണ്ടി തന്നെ ചെലവാക്കപ്പെടും. എക്‌സൈസ് ടാക്‌സ് പോലുള്ളവ സര്‍ക്കാരിനു അവരുടെ രീതിക്കനുസരിച്ച് ചെലവാക്കാമല്ലോ. എന്നാല്‍ ദേവസ്വനികുതികളുടെ കാര്യത്തില്‍ അത്തരമൊരു രീതിയില്ല. അത് ദേവസ്വത്തിനു വേണ്ടി മാത്രമാണ് ചെലവാക്കുന്നത്. മാത്രവുമല്ല കോവിഡ് സമയത്ത് നടവരുമാനം നിശ്ചലമായപ്പോഴും ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയിട്ടുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ "വരുമാനത്തിനായി കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ ഭരണം എല്ലായിടത്തും ഏറ്റെടുക്കുകയാണ്. വരുമാനം മാത്രമാണ് അവരുടെ പ്രശ്‌നം" എന്ന പ്രസ്താവനയിൽ യുക്തി പ്രശ്നങ്ങളുണ്ട്.


Content Highlights: KT Thomas, Indu Malhothra, J Prabhash, KN Ganesh, raghu,temple,communist govt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented