സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ വിജയകരമായി വേർപിരിച്ചതായി (അൺഡോക്കിങ്) ഐഎസ്ആർഒ. എസ്ഡിഎക്സ് 01 (ചേസർ), എസ്ഡിഎക്സ് 02 (ടാർഗറ്റ്) എന്നീ പേടകങ്ങൾ അണ്‍ഡോക്കിങ് ചെയ്യുന്ന ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.
ജനുവരി 16നായിരുന്നു ഈ രണ്ട് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പെയ്‌സ് ഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഡോക്കിങ് പരീക്ഷണമായിരുന്നു ഇത്. എന്നാൽ പല സാങ്കേതിക പ്രശ്നങ്ങളും കാരണമാണ് അൺഡോക്കിങ് വൈകിയത്.
ഇന്ത്യയുടെ സ്വപ്ന പദ്ധതികളായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ, ചാന്ദ്രയാൻ 4, ഗഗൻയാൻ ദൗത്യം എന്നിവയ്ക്ക് സ്‌പെയ്‌ഡെക്‌സ് അൺലോക്കിങ് നിർണായക കാൽവെപ്പാകും. ചരിത്രനേട്ടത്തിൽ ഐഎസ്ആർഒയെ കേന്ദ്ര ശാസ്ത്ര - സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
2024 ഡിസംബര്‍ 30നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് സ്പേഡെക്സ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിച്ചേര്‍ക്കുകയും (ഡോക്കിങ്) ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരുന്നത്.
നാലാമത്തെ ശ്രമത്തിൽ ജനുവരി 16ന് രാവിലെയോടെയാണ് ഡോക്കിങ് വിജയിച്ചത്. ഇതോടെ ബഹിരാകാശത്ത് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യു.എസ്., റഷ്യ, ചൈന എന്നിവയാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
Content Highlights: Isro successfully undocks Spadex satellites
Published: 13 Mar 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented