ദുബായ് : യു.എ.ഇ.യുടെ 55-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ ഗോൾഡ് അവതരിപ്പിക്കുന്ന റെമിറ്റ്‌ലി കേരളോത്സവം അടുത്തമാസം രണ്ട്, മൂന്ന് തീയതികളിൽ ദുബായിൽ അരങ്ങേറുമെന്ന് ഓർമ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് നാലുമുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ഡിസംബർ രണ്ടിന് വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നടി നിഖില വിമൽ പങ്കെടുക്കും.
ഡിസംബർ മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ബിസിനസ് രംഗത്തെ പ്രമുഖർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയുമുണ്ടാകും. ദുബായിലെ മലയാളം മിഷനിലൂടെ കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കും.
പ്രവാസികൾക്കായുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അറിയാനും അവയിൽ പങ്കാളികളാകാനും നോർക്ക, പ്രവാസി ക്ഷേമനിധി, മലയാളം മിഷൻ തുടങ്ങിയവയുടെ പ്രത്യേക സ്റ്റാളുകളും ഉത്സവനഗരിയിലുണ്ടാകും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കേരളോത്സവം സംഘാടകസമിതി ഭാരവാഹികളായ എൻ.കെ. കുഞ്ഞഹമ്മദ്, ഷിജു ബഷീർ, അംബുജാക്ഷൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്, ജിസ്മി, റഷീദ് മട്ടന്നൂർ എന്നിവരും ഓർമ പ്രതിനിധികളും, റെമിറ്റ്‌ലി പ്രതിനിധികളായ ഷഹാൻ ഖാൻ, മുഹമ്മദ് കുഞ്ഞി, ഒ ഗോൾഡ് പ്രതിനിധി നാദിയ ബൊട്ടോറോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Published: 30 Nov 2026, 01:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented