അബുദാബി : സഹിഷ്ണുതയുടെ സന്ദേശം ഊട്ടിയുറപ്പിച്ച് അബുദാബി ‘ബാപ്സ്’ ഹിന്ദുശിലാക്ഷേത്രത്തിന്റെ സമർപ്പണം. ക്ഷേത്രംമേധാവി സ്വാമി ബ്രഹ്മവിഹാരിദാസും ഈശ്വർചരൺ സ്വാമിയും ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിച്ചത്. തുടർന്ന്, ക്ഷേത്രത്തിന് വലംവെച്ച് പ്രത്യേകതകൾ വിവരിച്ചുനൽകി.
ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച പ്രധാനമന്ത്രിയെ ബാപ്‌സിന്റെ മുഖ്യപുരോഹിതൻ മഹന്ത് സ്വാമി മഹാരാജും ബ്രഹ്മവിഹാരിദാസും മാലയിട്ട് സ്വീകരിച്ചു. അരമണിക്കൂറോളമാണ് പ്രധാന സമർപ്പണച്ചടങ്ങുകൾ നീണ്ടുനിന്നത്. പുരോഹിതർക്കൊപ്പം വിവിധ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു. മഹന്ത് സ്വാമി മഹാരാജിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു സമർപ്പണച്ചടങ്ങ്. ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ ചടങ്ങിന് ഒത്തുചേർന്നത്.
ശ്ലോകങ്ങൾചൊല്ലി പ്രാർഥിച്ചും പുഷ്പങ്ങൾ അർപ്പിച്ചും ബാപ്സിന്റെ മുഖ്യപുരോഹിതർ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വംനൽകി. മൂന്ന് മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നീണ്ടുനിന്നത്.
Published: 15 Feb 2024, 02:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented