ദുബായ്: ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദുബായിൽ നടക്കുന്ന 'ഓർമ കേരളോത്സവ'ത്തിന്റെ ഔദ്യോഗിക പോസ്റ്റർ എം.എസ്. അരുൺകുമാർ എം.എൽ.എ. പ്രകാശനം ചെയ്തു. ഓർമ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ്, കേരളോത്സവം ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ഓർമ ട്രഷറർ സാദിഖ്, പരസ്യ കമ്മിറ്റി ജോയിന്റ് കൺവീനർ ടി.വി രതീഷ് എന്നിവർ പരിപാടികളുടെ ഒരുക്കങ്ങൾ വിശദീകരിച്ചു.

To advertise here,

ഓർമ സെക്രട്ടറി ജിസ്മി സനോജ് അധ്യക്ഷയായി. ഷിജു ബഷീർ സ്വാഗതവും അക്ബർ നന്ദിയും പറഞ്ഞു. ദുബായിലെ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിലാണ് കേരളോത്സവം നടക്കുന്നത്. വിവിധ കലാപരിപാടികൾ, സംഗീതനിശ, നാടൻ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.