ഷാർജ : എമിറേറ്റിലെ പോലീസ് പട്രോളിങ്ങിന് പുതിയ വാഹനങ്ങൾ പുറത്തിറക്കി. ഷാർജ പോലീസ് ആസ്ഥാനത്തുനടന്ന ചടങ്ങിൽ പോലീസ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല മുബാറക് ബിൻ ആമിർ ഉൾപ്പടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

To advertise here,

പോലീസിന്റെ പ്രവർത്തനത്തിലെ സുപ്രധാന വികസനത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് മുബാറക് ബിൻ ആമിർ പറഞ്ഞു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ബിൻ അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്. രാജ്യത്തിന്റെ നേട്ടങ്ങൾക്ക് സംഭാവന നൽകുകയും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുകയുംചെയ്യുന്ന പ്രമുഖസേനയായി ഷാർജ പോലീസിന്റെ പദവി ഉയർത്താനാണ് ശ്രമിക്കുന്നത്. എമിറേറ്റിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.