
ഷാര്‍ജ: അപകടങ്ങള്‍ കുറയ്ക്കുക, ഗതാഗതസുരക്ഷ വര്‍ധിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ഷാര്‍ജ പോലീസ് ആസ്ഥാനത്ത് വാഹനങ്ങളുടെ ടയറുകള്‍ പരിശോധിച്ചു.
ഇനോക്ക് ഓട്ടോപ്രോയുമായി സഹകരിച്ചായിരുന്നു ഇത്. പോലീസ് ആസ്ഥാനത്ത് ജോലിചെയ്യുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ കാര്യക്ഷമമായി കൈകാര്യംചെയ്യുന്നുവെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
എല്ലാവരും അവരവരുടെ വാഹനങ്ങളുടെ ടയറുകള്‍ കൃത്യമായി പരിശോധിച്ചുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഹാപ്പിനസ് ആന്‍ഡ് പോസിറ്റിവിറ്റി വകുപ്പും സപ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ജീവനക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ടയറുകളില്‍ വായുമര്‍ദം ഉള്‍പ്പെടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തകരാര്‍ സംഭവിച്ചതോ ഗുണമേന്മയില്ലാത്തതോ ആയ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പോലീസ് നല്‍കി.
എല്ലാവരും പതിവായി അവരവരുടെ വാഹനങ്ങളുടെ ടയറുകള്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കണമെന്ന് കാംപെയ്നിലൂടെ പോലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അപകടങ്ങള്‍ കുറയ്ക്കുകയെന്ന അവബോധം ജീവനക്കാര്‍ക്കിടയില്‍ നടപ്പാക്കിക്കൊണ്ടാണ് ഷാര്‍ജ പോലീസ് കാംപെയ്ന് തുടക്കമിട്ടത്.
Content Highlights: Sharjah Police in collaboration with Enoch Autopro conducted tire safety checks
Published: 11 Jul 2025, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented